city-gold-ad-for-blogger
Aster MIMS 10/10/2023

മാനവിക സൗഹാര്‍ദത്തിന്റെ സന്ദേശം പകര്‍ന്ന് മദീന പാഷനു ഉജ്ജ്വല തുടക്കം

കാസര്‍കോട്: (www.kasargodvartha.com 15.04.2017) ഭീകരതക്കും തീവ്രവാദത്തിനുമെതിരെ മാനവിക സൗഹാര്‍ദത്തിന്റെ സന്ദേശം പകര്‍ന്ന് മദീന പാഷന്‍ എസ് കെ എസ് എസ് എഫ് ജില്ലാ സമ്മേളനത്തിനു തുടക്കം. കഴിഞ്ഞ ദിവസം വൈകുന്നേരം മാലിക്ദീനാര്‍ മഖാം സിയാറത്തോടെയാരംഭിച്ച സമ്മേളനം തളങ്കര ഹുദൈബിയ്യയില്‍ കെ എസ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയര്‍മാന്‍ ത്വാഖാ അഹ് മദ് മൗലവി അധ്യക്ഷനായി. മഖാം സിയാറത്തിനു കെ എസ് അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം എ ഖാസിം മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. ഖാസി ത്വാഖ അഹ് മദ് മൗലവി പതാക ഉയര്‍ത്തി. താജുദ്ദീന്‍ ദാരിമി, മജീദ് ബാഖവി, എം സി ഖമറുദ്ദീന്‍, മെട്രോ മുഹമ്മദ് ഹാജി, എ ജി സി ബഷീര്‍, ചെര്‍ക്കള അഹ് മദ് മുസ്‌ലിയാര്‍, ഇ പി ഹംസത്തു സഅദി, പി എസ് ഇബ്രാഹിം ഫൈസി, അബ്ദുല്ല ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി, സുഹൈര്‍ അസ്ഹരി സംസാരിച്ചു. കാസര്‍കോട് ടൗണ്‍ഹാളില്‍ നടന്ന ഗ്രാന്റ് അസംബ്ലിയില്‍ രാജ്യത്തിന്റെയും സമുദായത്തിന്റെയും പുരോഗതി ജീവിത ദൗത്യമായി ഏറ്റെടുത്ത് നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ഏറ്റു ചൊല്ലി. ശേഷം നടന്ന ഒന്നാം സെഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. സലാം ഫൈസി പേരാല്‍ അധ്യക്ഷനായി. അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ വിഷയവതരിപ്പിച്ച് സംസാരിച്ചു.

മാനവിക സൗഹാര്‍ദത്തിന്റെ സന്ദേശം പകര്‍ന്ന് മദീന പാഷനു ഉജ്ജ്വല തുടക്കം


രണ്ടാം സെഷന്‍ അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷനായി. പുസ്തകങ്ങളില്‍ നിന്നും പഠിക്കേണ്ട മതമല്ല ഇസ്‌ലാം എന്നും മഹാന്‍മാരുടെ ജീവിതത്തില്‍ നിന്നും പകര്‍ത്തേണ്ട മതമാണിതെന്നും ഓണംപള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. സംഘടനയുടെ പുതുഭാവികള്‍ എന്ന സെഷനില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാന്‍മാരുടെ ജീവിതം പകര്‍ത്തി ജീവിക്കുന്നവര്‍ ഒരിക്കലും തീവ്രവാദത്തിലേക്ക് എത്തുന്നില്ല. പുസ്തകങ്ങളില്‍ നിന്നും മതത്തെ പഠിക്കാന്‍ ശ്രമിക്കുന്നവരാണ് അബദ്ധത്തില്‍ ഇത്തരം സംഘടനകളിലേത്തുന്നത്. ലോകത്ത് വിഭാഗീയത സൃഷ്ടിക്കുന്നത് നേതൃത്വത്തെ അംഗീകരിക്കാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തോടനുബന്ധിച്ച് മാലിക് ദീനാര്‍ പള്ളി മുറ്റത്ത് നടന്ന മജ്‌ലിസുന്നൂറും ഖുതുബാ സംഗമവും സമസ്ത ജില്ലാ മുശാവറ അംഗം അബ്ദുല്‍ സലാം ദാരിമി ഉദ്ഘാടനം ചെയ്തു. ബദ്‌റുദ്ദീന്‍ ചെങ്കള അധ്യക്ഷനായി.

മുഹ്‌യുദ്ദീന്‍ മൗലവി, നജ്മുദ്ദീന്‍ തങ്ങള്‍ അല്‍ ഹൈദ്രൂസി, അലിയാര്‍ തങ്ങള്‍, സിറാജുദ്ദീന്‍ തങ്ങള്‍, എന്‍ പി എം ജലാലുദ്ദീന്‍ തങ്ങള്‍, സൈഫുദ്ദീന്‍ തങ്ങള്‍, അബൂബക്കര്‍ തങ്ങള്‍ ഹൈദ്രോസി, എം എസ് എ പൂക്കോയ തങ്ങള്‍, ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമ്മേളനത്തിനു സമാപന കുറിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിക്കുന്ന പ്രകടനം തളങ്കര ഹുദൈബിയ്യ നഗറില്‍ സമാപിക്കും. ശേഷം നടക്കുന്ന പൊതുസമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനാവും. റഹ്മത്തുല്ല ഖാസിമി മുത്തേടം, സത്താര്‍ പന്തല്ലൂര്‍ സംസാരിക്കും.

മാനവികതക്കാവശ്യം മദീനയുടെ സന്ദേശം: കെ എസ് അലി തങ്ങള്‍

കാസര്‍കോട്: മദീനയുടെ സന്ദേശമാണ് മാനവിക സമൂഹത്തിനാവശ്യമെന്നും നന്മയുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ സമൂഹം സുസജ്ജരായിരിക്കണമെന്നും കെ എസ് അലി തങ്ങള്‍ കുമ്പോല്‍. മദീനാ പാഷന്‍ ജില്ലാസമ്മേളനത്തിന്റെ പ്രാരംഭ സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാനവിക സൗഹാര്‍ദത്തിന്റെ സന്ദേശം പകര്‍ന്ന് മദീന പാഷനു ഉജ്ജ്വല തുടക്കം

വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യയുടെ യശസുയര്‍ത്തിപ്പിടിക്കാന്‍ രാജ്യത്തിനു സാധിച്ചത് സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദവും പരസ്പര വിശ്വാസവും നിലനിര്‍ത്തിയതിനാലാണ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വിശ്വാസ്യ സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടന ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിച്ച മഹത്തായ സൗഭാഗ്യമാണ്. രാജ്യത്തിന്റെ പാരമ്പര്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം മതവിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറിയിപ്പ്

മദീനാ പാഷന്‍ പൊതുസമ്മേളത്തിന് വാഹനങ്ങളിലെത്തുന്നവര്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രവര്‍ത്തകരെ ഇറക്കി തളങ്കരയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണെന്നു സംഘാടക സമിതി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, SKSSF, District-Conference, Start, Malik deenar.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL