Join Whatsapp Group. Join now!
Aster MIMS 10/10/2023

'ബിരിക്കുളം എ യു പി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക'

ബിരിക്കുളം എ യു പി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഓവന്‍സ് പുരുഷ സ്വയം സഹായ സംഘത്തിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് Parappa, Kasaragod, Kerala, News, School, Programme, Meeting, Birikkulam A U P School, Govt., Save Birikkulam AUP school.
പരപ്പ: (www.kasargodvartha.com 17.04.2017) ബിരിക്കുളം എ യു പി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഓവന്‍സ് പുരുഷ സ്വയം സഹായ സംഘത്തിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വിധുബാല യോഗം ഉദ്ഘാടനം ചെയ്തു. ആറാം വാര്‍ഡ് മെമ്പര്‍ കെ പി ചിത്രലേഖ അദ്ധ്യക്ഷത വഹിച്ചു.

മികച്ച കാന്‍ഫെഡ് പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് നേടിയ എ വിധുബാലയ്ക്കും കവി എ അയ്യപ്പന്‍ സ്മാരക സംസ്ഥാന അവാര്‍ഡ ജേതാവ് വിജയന്‍ ബിരിക്കുളത്തിനും സംഘം പരിധിയിലെ ഉപജില്ലാ മത്സര വിജയികള്‍ക്കും ഉപഹാരം നല്‍കി. അനൂപ് പെരിയാല്‍, ജനാര്‍ദ്ദനന്‍ എം വി, വി കെ കുഞ്ഞികൃഷ്ണന്‍, മിനി സുകുമാരന്‍, റീനാരാജു, കെ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

 Parappa, Kasaragod, Kerala, News, School, Programme, Meeting, Birikkulam A U P School, Govt., Save Birikkulam AUP school.

വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ ബാലസഭ കുട്ടികളുടെ വടംവലിയില്‍ കോളംകുളം ഒന്നാം സ്ഥാനവും ചാച്ചാജി ബാലസഭ കരിയാര്‍പ്പ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതകളുടെ വടംവലി മത്സരത്തില്‍ ത്രീസ്റ്റാര്‍ ബിരിക്കുളം ഒന്നാം സ്ഥാനവും പുലയനടുക്കം രണ്ടാം സ്ഥാനവും നേടി.

പുരുഷന്‍മാരുടെ മത്സരത്തില്‍ ജനശക്തി പുരുഷ സംഘം ഓമനങ്ങാനം ഒന്നാം സ്ഥാനവും ഓട്ടോ ബ്രദേഴ്‌സ് ബിരിക്കുളം രണ്ടാം സ്ഥാനവും നേടി. സംഘത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബാബു.കെ.പി(സെക്രട്ടറി), വിജയന്‍.കെ (ജോ.സെക്രട്ടറി), മുരളീധരന്‍.കെ (പ്രസിഡണ്ട് ), ടോമി തോമസ് (വൈ.പ്രസിഡണ്ട് ), വര്‍ക്കി.പി.ഡി (ട്രഷറര്‍). സജിത്ത് കെ വി സ്വാഗതവു ബാലകൃഷ്ണന്‍ കെ വി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Parappa, Kasaragod, Kerala, News, School, Programme, Meeting, Birikkulam A U P School, Govt., Save Birikkulam AUP school.