city-gold-ad-for-blogger
Aster MIMS 10/10/2023

റിയാസ് മൗലവി വധം: ഗൂഢാലോചന പുറത്തുകൊണ്ടുവരുക, പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗും, യുവജന കൂട്ടായ്മയും പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 20.04.2017) റിയാസ് മൗലവി വധക്കേസില്‍ സംഘപരിവാര്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരുക, പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗും യുവജന കൂട്ടായ്മയും പ്രക്ഷോഭത്തിലേക്ക്. മുസ്ലിം യൂത്ത് ലീഗ് ആരംഭിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ആദ്യപടിയായി 21ന് വൈകുന്നേരം നാല് മണിക്ക് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ മുസ്ലിം യൂത്ത് ലീഗ് യുവരോഷം സംഘടിപ്പിക്കും.

റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയിട്ട് ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ കൊലയുമായി ബന്ധപ്പെട്ട ഗൂഡാലോചന അന്വേഷിച്ച് പുറത്തു കൊണ്ടുവരാനോ, കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താനോ സര്‍ക്കാര്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് യൂത്ത് ലീഗ് പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്. കുമ്പളയില്‍ എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലിയും, കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അന്‍സാരി തില്ലങ്കേരിയും, ചട്ടഞ്ചാലില്‍ കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ടി എ മുഹമ്മദ് ബിലാലും, കാഞ്ഞങ്ങാട് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂരും, തൃക്കരിപ്പൂര്‍ ടൗണില്‍ ഹാഷിം അരിയിലും മുഖ്യപ്രഭാഷണം നടത്തും. വിവിധ കേന്ദ്രങ്ങളില്‍ മുസ്ലിം ലീഗിന്റെയും, പോഷക സംഘടനകളുടെയും നേതാക്കളും, ജനപ്രതിനിധികളും അഭിവാദ്യം ചെയ്ത് സംസാരിക്കും.

കാസര്‍കോട്ടും പരിസരങ്ങളിലും വലിയ തോതില്‍ വര്‍ഗീയ കലാപം ലക്ഷ്യം വെച്ച് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ റിയാസ് മൗലവിയുടെ കൊലയ്ക്ക് പിന്നില്‍ ഗൂഡാലോചന നടത്തിയവരെയും, സഹായികളെയും വെളിച്ചത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ടും നിലവില്‍ പ്രതികള്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തപ്പെട്ട പോലീസ് നടപടിക്കെതിരെയും കക്ഷി രാഷ്ട്രീയത്തിനതീതമായി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കാസര്‍കോട് യുവജന കൂട്ടായ്മ കണ്‍വെന്‍ഷന്‍ യോഗം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി ഏപ്രില്‍ 25ന് കാസര്‍കോട് കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന ധര്‍ണ സമരത്തില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍, സാംസ്‌കാരിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ നടക്കുന്ന ധര്‍ണ സമരം ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ യോഗത്തോടെ സമാപിക്കും. ധര്‍ണയും പൊതുയോഗവും വന്‍ വിജയമാക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

സ്പീഡ് വേ സെന്ററില്‍ ചേര്‍ന്ന യുവജന കൂട്ടായ്മ കണ്‍വെന്‍ഷനില്‍ ഇബ്രാഹിം ബാങ്കോട് അധ്യക്ഷത വഹിച്ചു. റാഷിദ് പൂരണം, സൈഫുദ്ദീന്‍ മാക്കോട്, ഹമീദ് ചാത്തങ്കൈ, നൗഷാദ് കരിപ്പൊടി, ഷരീഫ് ആലംപാടി, സി എച്ച് റിയാസ്, ഹാസിഫ് എവറസ്റ്റ്, സലീം സീതാംങ്കോളി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, നൂറുദ്ദീന്‍ നെല്ലിക്കുന്ന്, സാഹു അണങ്കൂര്‍, ഖാദര്‍ കരിപ്പൊടി, റഫീഖ് മാര്‍ക്കറ്റ്, ഉബൈദുല്ല കടവത്ത്, കഫീല്‍ നാഷണല്‍ നഗര്‍, ബഷീര്‍ നെല്ലിക്കുന്ന്, വഹാബ് മാര്‍ക്കറ്റ്, സമദ് അണങ്കൂര്‍, റഹ് മാന്‍ തൊട്ടാന്‍, ഇഖ്ബാല്‍ എസ്‌കിമോ, യൂനുസ് തളങ്കര, ബഷീര്‍ നെല്ലിക്കുന്ന്, അബ്ദുര്‍ റഹ് മാന്‍ തെരുവത്ത്, ബദറുദ്ദീന്‍ കറന്തക്കാട്, റുമാസ മാര്‍ക്കറ്റ്, ആമേന്‍ നെല്ലിക്കുന്ന്, അബ്ദു പെര്‍വാഡ്, ശിഹാബ് അണങ്കൂര്‍, നിയാസ് തായലങ്ങാടി, മുനീര്‍ മാര്‍ക്കറ്റ്, സാബിര്‍ ചേരങ്കൈ തുടങ്ങിയവരും വിവിധ സാംസ്‌കാരിക സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ബന്നു സ്വാഗതവും ജില്ലാ ട്രഷറര്‍ കബീര്‍ ദര്‍ബാര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

റിയാസ് മൗലവി വധം: ഗൂഢാലോചന പുറത്തുകൊണ്ടുവരുക, പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗും, യുവജന കൂട്ടായ്മയും പ്രക്ഷോഭത്തിലേക്ക്

Keywords : Kasaragod, Murder-case, Protest, Police, Investigation, Kerala, Muslim Youth League, Riyas Maulavi.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL