city-gold-ad-for-blogger
Aster MIMS 10/10/2023

സമുദായം ഭ്രഷ്ട് കല്പിക്കപ്പെട്ട കുടുംബത്തിന് സംരക്ഷണം നല്‍കും: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

വയനാട്: (www.kasargodvartha.com 21.04.2017) മാനന്തവാടിയില്‍ സമുദായം ഭ്രഷ്ട് കല്പിക്കപ്പെട്ട അരുണ്‍-സുകന്യ ദമ്പതികളുടെ കുടുംബത്തിന് സംരക്ഷണം നല്‍കുമെന്ന് ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യ നീതിക്ക് വിരുദ്ധമായ ഇത്തരം നടപടികള്‍ പുനഃ:പരിശോധിക്കാന്‍ സാമുദായിക നേതൃതം തെയ്യാറാകണമെന്നും ഇവരുടെ കുടുമ്ബത്തിന് സാമൂഹ്യ നീതി വകുപ്പ് സംരക്ഷണം നല്കുമെന്നും മന്ത്രി വ്യക്തമാക്കി.

സമുദായ ആചാരം തെറ്റിച്ചു എന്ന കാരണത്താല്‍ ഇവര്‍ക്കെതിരെ ഭ്രഷ്ട് കല്പിച്ചതും കുലദ്രോഹികളാണെന്ന ലഘുലേഖ ഇറക്കിയതും പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്നും കേരളീയ സമൂഹത്തിനു ഇത് അംഗീകരിക്കാവുന്ന കാര്യമല്ലെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റെയും പിന്തുണ ഇവര്‍ക്കുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമുദായം ഭ്രഷ്ട് കല്പിക്കപ്പെട്ട കുടുംബത്തിന് സംരക്ഷണം നല്‍കും: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

പ്രണയിച്ച് വിവാഹം കഴിച്ച മകനെ സംരക്ഷിച്ചു എന്നതിന്റെ പേരില്‍ മാതാപിതാക്കള്‍ക്ക് ഭ്രഷ്ട് കല്പിച്ചതും പരിഷ്‌കൃത കേരളീയ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരം പ്രവണതകള്‍ വര്‍ധിച്ചു വരുന്നതിനെതിരെ ജാഗ്രത പാലിക്കാനും അതാത് സമയം പ്രശ്‌നങ്ങളില്‍ ഇടപെടാനും പൊതു സമൂഹത്തിന് സാധിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം അനീതിക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും അവർ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Protection will be given  to the family who suffering with Social boycott :Minister K K Shylaja Teacher
Keywords: Wayanad, Mananthavady, Family, Offensive, Society, Love Marriage, Social Justice, Minister, Protection, React, Public, Alert, Injustice, Government.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL