Join Whatsapp Group. Join now!
Aster MIMS 10/10/2023

മൂന്നാര്‍ കൈയ്യേറ്റം: സിപിഎമ്മും സി പി ഐയും നേര്‍ക്കുനേര്‍; നേതൃത്വം നല്‍കിയ സബ് കലക്ടര്‍ക്ക് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ അഭിനന്ദനം, ജനങ്ങളെ ബുദ്ധിമുട്ടിച്ച് കയ്യേറ്റം ഒഴിപ്പിക്കാമെന്ന് ഉദ്യോഗസ്ഥര്‍ കരുതേണ്ടെന്ന് മന്ത്രി എം എം മണി

മൂന്നാര്‍ കയ്യേറ്റവിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ദേവികുളം സബ് കളക്ടറെ റവന്യു മന്ത്രി അഭിനന്ദിച്ചു. ദേവികുളത്തെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയപ്പോള്‍ അധിക്ഷേപങ്ങള്‍ നേ Top-Headlines, Thiruvananthapuram, Kerala, news, CPM, CPI, Clash, Revenue Minister, Appreciate, E Chandrashekaran.

തിരുവനന്തപുരം: (www.kasargodvartha.com 13.04.2017) മൂന്നാര്‍ കയ്യേറ്റവിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ദേവികുളം സബ് കളക്ടറെ റവന്യു മന്ത്രി അഭിനന്ദിച്ചു. ദേവികുളത്തെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയപ്പോള്‍ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്ന സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെയാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്. ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകണമെന്നും സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും സബ് കളക്ടറുടെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉറപ്പ് നല്‍കി.

Top-Headlines, Thiruvananthapuram, Kerala, news, CPM, CPI, Clash, Revenue Minister, Appreciate, E Chandrashekaran.

അതേസമയം, മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് സി പി ഐക്കും മാധ്യമങ്ങള്‍ക്കും താക്കീതുമായി മന്ത്രി എം എം മണി രംഗത്തെത്തി. ജനങ്ങളെ ബുദ്ധിമുട്ടിച്ച് കയ്യേറ്റം ഒഴിപ്പിക്കാമെന്ന് ഉദ്യോഗസ്ഥര്‍ കരുതേണ്ടെന്നും കയ്യേറ്റം ഒഴിപ്പിക്കാനായി എത്തുന്ന ഉദ്യോഗസ്ഥരെ ജനങ്ങള്‍ കൈകാര്യം ചെയ്താല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും മണി പറഞ്ഞു. വണ്ണപ്പുറത്ത് സി പി എം ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി ഒരു വകുപ്പും ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലെന്നും പ്രത്യേക അജന്‍ഡയോടെയാണ് മൂന്നാര്‍ വിഷയത്തില്‍ മാധ്യമങ്ങളുടെ ഇടപെടലെന്നും മണി ആരോപിച്ചു. സി പി ഐയെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു മണിയുടെ പ്രസംഗം.

ബുധനാഴ്ച മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കാന്‍ നേരിട്ടെത്തിയ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സി പി എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഭവത്തില്‍ ഇടപെട്ടില്ലെന്നും പരാതിയുണ്ട്. സബ് കളക്ടര്‍ അക്രമികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിട്ടും പോലീസ് വഴങ്ങിയില്ല. രേഖാമൂലം പരാതി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സബ് കളക്ടര്‍ക്ക് സുരക്ഷയൊരുക്കാന്‍ റവന്യൂമന്ത്രി ബുധനാഴ്ച മുഖ്യമന്ത്രിയുടെ സഹായം തേടിയിരുന്നു.

Keywords: Top-Headlines, Thiruvananthapuram, Kerala, news, CPM, CPI, Clash, Revenue Minister, Appreciate, E Chandrashekaran.