city-gold-ad-for-blogger
Aster MIMS 10/10/2023

ഭാര്യയെ മാനഭംഗപ്പെടുത്തിയതിന് ഭര്‍ത്താവിനെതിരെ കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 24.04.2017) റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഭാര്യയെ മാനഭംഗപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. കരിവേടകത്തെ പള്ളക്കാട് പാഞ്ചജന്യ ഹൗസില്‍ രാജനെതിരെയാണ് കേസ്.

2017 ഏപ്രില്‍ 20ന് രാവിലെ 9.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വിദ്യാനഗര്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് രാജന്‍ തടഞ്ഞുനിര്‍ത്തുകയും കടന്നുപിടിക്കുകയുമായിരുന്നു. ആളുകള്‍ നോക്കിനില്‍ക്കെ വസ്ത്രങ്ങള്‍ വലിച്ചകീറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മാനഹാനി സംഭവിച്ച യുവതി ഭര്‍ത്താവിന്റെ അതിക്രമത്തെ ചെറുത്തു.

ഭാര്യയെ മാനഭംഗപ്പെടുത്തിയതിന് ഭര്‍ത്താവിനെതിരെ കേസെടുത്തു

ഭാര്യയെ ബലമായി അവിടെനിന്നും കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു രാജന്‍. എന്നാല്‍ യുവതി ഭര്‍ത്താവിനെ തള്ളിമാറ്റിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഭാര്യയെ രാജന്‍ അസഭ്യം പറയുകയും ചെയ്തു. പിന്നീട് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Molestation, Husband, Complaint, Case, Police, Molestation; Case against husband.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL