city-gold-ad-for-blogger
Aster MIMS 10/10/2023

താന്‍ ഗള്‍ഫിലേക്ക് പോയത് ജോലി ആവശ്യാര്‍ത്ഥമെന്ന് യുവതി; ഭര്‍ത്താവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമെന്നും ആക്ഷേപം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 30/04/2017) ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിന് ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന് തൃക്കരിപ്പൂര്‍ മാണിയാട്ടെ വി പൂജ (25) വെളിപ്പെടുത്തി. താന്‍ ജോലി സംബന്ധമായ ആവശ്യത്തിനാണ് ഗള്‍ഫിലേക്ക് പോയത്. ഭര്‍ത്താവ് അനില്‍ പറയുന്നത് പോലെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകന്റെ കൂടെ പോയതല്ലെന്നും തന്റെ ബന്ധുക്കളുടെ കൂടെയായിരുന്നു അവിടെ താമസമെന്നും യുവതി വ്യക്തമാക്കി.

ഭര്‍ത്താവുമായി ഒരു വര്‍ഷത്തോളമായി അകന്നു കഴിയുകയായിരുന്നു. വിവാഹ മോചനം വേണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് നിരന്തരമായി ഭീഷണിപ്പെടുത്തി വന്നിരുന്നു. ആസിഡൊഴിച്ച് കൊലപ്പെടുത്തുമെന്നും ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയിരുന്നു.

ഭര്‍ത്താവ് തനിക്ക് ചിലവിന് തന്നിരുന്നില്ല. തന്റെ കാര്യങ്ങള്‍ അന്വേഷിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ തന്റെ ബന്ധുക്കളുടെ അടുത്തേക്ക് ഗള്‍ഫിലേക്ക് പോയത്. ഗള്‍ഫില്‍ പോകുമ്പോള്‍ അച്ഛനും അമ്മയും മകനും ചേച്ചിയും ചേച്ചിയുടെ ഭര്‍ത്താവുമാണ് എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി യാത്രയാക്കിയത്.

താന്‍ ഗള്‍ഫിലെത്തി ഒന്നര മാസത്തിന് ശേഷമാണ് ഭര്‍ത്താവ് നാട്ടില്‍ വന്ന് തെറ്റായ പരാതി പോലീസില്‍ നല്‍കിയത്. താന്‍ അദ്ദേഹത്തിന്റെ സഹോദരിയുടെ മകന്റെ കൂടെ പോയിരുന്നുവെങ്കില്‍ ഞാന്‍ ഗള്‍ഫിലെത്തി ഒന്നര മാസത്തിന് ശേഷമാണോ ഇങ്ങനൊരു പരാതി നല്‍കേണ്ടതെന്ന് യുവതി ചോദിക്കുന്നു.

താന്‍ മിസ്സിംഗ് ആണെന്ന് പറഞ്ഞ് പോയ സമയത്തല്ലെ പരാതി നല്‍കേണ്ടതെന്നും യുവതി പറയുന്നു. ഭര്‍ത്താവ് തന്റെ മകനെ കാണിക്കുകയോ ഫോണില്‍ ബന്ധപ്പെടുവാനോ മറ്റോ സമ്മതിക്കുന്നില്ലെന്നും യുവതി പറയുന്നു. ഇതേ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നതായി യുവതി പറഞ്ഞു.

മകനെയും കൂട്ടി ഭര്‍ത്താവ് വന്നപ്പോള്‍ മകന്‍ എന്നോട് അമ്മയുടെ കൂടെ വരണമെന്നുണ്ടെന്ന് പറഞ്ഞിരുന്നു. അമ്മയുടെ കൂടെ വന്നാല്‍ അച്ഛന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതു കൊണ്ടാണ് മകന്‍ ഒപ്പം വരാതിരുന്നതെന്ന് പറഞ്ഞതായും യുവവതി വ്യക്തമാക്കി. താന്‍ ബന്ധുക്കളുടെ അടുത്താണ് പോയതെന്നും ഭര്‍ത്താവ് പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നും പോലീസ് കണ്ടെത്തിയതായും യുവതി പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL