Join Whatsapp Group. Join now!
Aster MIMS 10/10/2023

കോണ്‍ഗ്രസില്‍ കേന്ദ്ര നേതാക്കള്‍ വരെ സ്ത്രീ പീഡകര്‍: എം എം മണി

കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് മന്ത്രി എം എം മണി. സ്ത്രീ പീഡനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങള്‍ കേള്‍ക്കുന്നത് കോണ്‍ഗ്രസുകാരാണ്. അഖിലേന്ത്യാ നേതാക്കന്‍മാര്‍ മുതലുണ്ട്. ഇത് സംബന്ധിച്ച് താന്‍ ഒരുപാട് മുന്നോട്ട് പോകുന്നില്ല. പോകുന്നത് വഷളാ. സോളാര്‍ കേസുമായി Congress, Leader, Case, Media worker, Programme, M M Mani against Congress Leaders.
ഇടുക്കി: (www.kasargodvartha.com 30.04.2017) കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് മന്ത്രി എം എം മണി. സ്ത്രീ പീഡനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങള്‍ കേള്‍ക്കുന്നത് കോണ്‍ഗ്രസുകാരാണ്. അഖിലേന്ത്യാ നേതാക്കന്‍മാര്‍ മുതലുണ്ട്. ഇത് സംബന്ധിച്ച് താന്‍ ഒരുപാട് മുന്നോട്ട് പോകുന്നില്ല. പോകുന്നത് വഷളാ. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം വൃത്തികേടുകളാണ് അവര്‍ കാട്ടിയത്. ഇതില്‍ പങ്കുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം സ്ഥാനക്കയറ്റം നല്‍കിയില്ലേ.

 Congress, Leader, Case, Media worker, Programme,  M M Mani against Congress Leaders.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ഇനിയും മാറിയിട്ടില്ലെന്നും മണി പറഞ്ഞു. സ്ത്രീ പീഡനം നടത്തിയത് ആരാണെന്നുള്ളത് ഇവിടെ ചരിത്രകാരന്‍മാര്‍ എഴുതിവെച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ സ്ത്രീ പീഡന ആക്ഷേപം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മണിക്കെതിരെ ചെന്നിത്തല ഉള്‍പെടെയുള്ളവരുടെ രൂക്ഷ വിമര്‍ശനങ്ങളോട് ഇടുത്തി കുഞ്ചിത്തണ്ണിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ തന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്താണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ സമരത്തിലേക്ക് തള്ളിവിട്ടതെന്ന് മണി ആരോപിച്ചു. സ്ത്രീകളോട് എന്നും സഹാനുഭൂതി മാത്രമാണുള്ളത്. മാധ്യമങ്ങള്‍ എന്ത് എഴുതിയാലും ചിരിച്ചുകൊണ്ടാണ് നേരിടുന്നത്. പെമ്പിളൈ ഒരുമൈ സമരം അവസാനിപ്പിക്കാന്‍ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഭരണകാലത്ത് കയ്യേറ്റം ഒഴിപ്പിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതു കയ്യേറ്റത്തോട് കോണ്‍ഗ്രസിനുള്ള നിലപാട് വ്യക്തമാക്കുന്നതാണ്. കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന രമേശ് ചെന്നിത്തലയുടെ നിലപാടിനെയും മന്ത്രി വിമര്‍ശിച്ചു.

കൈയേറ്റത്തെ പറ്റി പറയാന്‍ എന്ത് യോഗ്യതയാണ് ചെന്നിത്തലക്കുള്ളത്. അഞ്ച് വര്‍ഷം മോശമല്ലാത്ത സ്ഥാനം വഹിച്ചിട്ട് എന്ത് ചെയ്തു. എന്നിട്ടാണ് എട്ടോ ഒന്‍പതോ മാസം മാത്രം ഭരിച്ചവരെ കുറ്റം പറയുന്നതെന്നും മണി ആരോപിച്ചു. എല്ലാവരും പങ്കെടുക്കാനാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. പങ്കെടുക്കില്ലെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല മാറി നില്‍ക്കുന്നത് കയ്യേറ്റം ഒഴിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കാന്‍ കഴിയാത്തതിനാലാണെന്നും മണി കുറ്റപ്പെടുത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Congress, Leader, Case, Media worker, Programme,  M M Mani against Congress Leaders.