city-gold-ad-for-blogger
Aster MIMS 10/10/2023

ബംബ്രാണയിലെ 11 ഭൂരഹിത കുടുംബങ്ങള്‍ അനുവദിച്ച അതേ ഭൂമി അളന്ന് വാങ്ങി

കുമ്പള: (www.kasargodvartha.com 27.04.2017) ബംബ്രാണയിലെ 11 ഭൂരഹിത കുടുംബങ്ങള്‍ അനുവദിച്ച അതേ ഭൂമി അളന്ന് വാങ്ങി. വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതിയുടെ നേതൃത്വത്തിലാണ് സമര-നിയമ പോരാട്ടെങ്ങള്‍ക്കൊടുവില്‍ ആര്‍ ഡി ഒ ഉത്തരവ് പ്രകാരം ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ പട്ടയം ലഭിച്ച ബംബ്രാണ വില്ലേജിലെ അതേ ഭൂമി അളന്ന് വാങ്ങിയത്. മൂന്ന് സെന്റ് വീതം 11 പേര്‍ക്കുള്ള ഭൂമി തങ്ങള്‍ക്ക് വേണമെന്ന കുമ്പള പഞ്ചായത്തിന്റെ ആവശ്യം തള്ളിയാണ് ആര്‍ ഡി ഒ കോടതി വിധി നടപ്പിലാക്കിയത്. മഞ്ചേശ്വരം തഹസില്‍ദാര്‍ സൂര്യനാരായണന്‍, അഡീഷന്‍ തഹസില്‍ദാര്‍ ശശിദര ഷെട്ടി, കുമ്പള എസ് ഐ  എന്നിവരുടെ സാനിദ്ധ്യത്തില്‍ ബംബ്രാണ വില്ലേജ് ഓഫീസര്‍ മനോജും സര്‍വേ ടീമുമാണ് ഭൂമി അളന്ന് നല്‍കിയത്. റവന്യൂ-പോലീസ് ഉദ്യോഗസ്ഥരുടെ സാനിദ്ധ്യത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ്പ്രസിഡന്റ് കെ രാമകൃഷ്ണന്‍ അളന്ന് വാങ്ങുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ബംബ്രാണയിലെ 11 ഭൂരഹിത കുടുംബങ്ങള്‍ അനുവദിച്ച അതേ ഭൂമി അളന്ന് വാങ്ങി


ജില്ലാ ട്രഷറര്‍ ഹമീദ് കക്കണ്ടം ഭൂസമരസമിതി ജില്ലാ കണ്‍വീനര്‍ പി കെ അബ്ദുല്ല, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ലത്വീഫ് കുമ്പള, ഭൂസമര സമിതി മണ്ഡലം കണ്‍വീനര്‍ ബി മൊയ്തീന്‍ കുഞ്ഞി, വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത്  പ്രസിഡന്റ് ഇസ്മാഈല്‍ മൂസ, പഞ്ചായത്ത് കമ്മിറ്റി അംഗം മൂസ ബംബ്രാണ തുടങ്ങിയവരും ഭൂ അവകാശികളായ ആസ്യമ്മ, എസ് കെ കാസിം, ഭവാനി, മൊയ്തീന്‍ കുഞ്ഞി, മുഹമ്മദ് കുഞ്ഞി, സുഭാഷിനി, അബ്ദുല്ല, സെക്കീന, സുശീല എന്നിവരും പങ്കെടുത്തു.

അളവിന് സര്‍വേയര്‍മാരായ സുനില്‍, ദേവദാസ്, വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി. മൂന്ന് വര്‍ഷക്കാലമായി നികുതി അടച്ച് പട്ടയകടലാസുമായി റവന്യൂ ഓഫീസുകള്‍ കയറിയിങ്ങിയിരുന്ന നിര്‍ധന കുടുംഭങ്ങളുടെ ഭൂമി അളന്ന് കിട്ടുകയെന്ന  വെല്‍ഫെര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇടപെടലുകളാണ് യാതാര്‍ത്ഥ്യമായതെന്ന് ഭൂസമരസമിതി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kumbala, Kerala, News, Land, Political party, Strike, RTO, landless people gets land in bambrana.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL