Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേശീയ പാതയില്‍ പെറുവാഡ് കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു

കാസര്‍കോട് - മംഗളൂരു ദേശീയ പാതയില്‍ പെറുവാഡ് ലിമിറ്റഡ് സ്‌റ്റോപ്പു ബസുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിച്ചു കൊണ്ട് കെ എസ് ആര്‍ ടി സി എം ഡി ഉത്തരവ് പുറപ്പടുവിച്ചു Kumbala, Road, KSRTC-bus, Natives, Kasaragod, Pervad, Limited Stop
കുമ്പള: (www.kasargodvartha.com 20.04.2017) കാസര്‍കോട് - മംഗളൂരു ദേശീയ പാതയില്‍ പെറുവാഡ് ലിമിറ്റഡ് സ്‌റ്റോപ്പു ബസുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിച്ചു കൊണ്ട് കെ എസ് ആര്‍ ടി സി എം ഡി ഉത്തരവ് പുറപ്പടുവിച്ചു. ഇവിടെ ബസ് സ്‌റ്റോപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ കാസര്‍കോട് ഡിപ്പോ അധികൃതര്‍ക്ക് എം ഡി നിര്‍ദേശം നല്‍കി.

സ്വകാര്യ ബസുകള്‍ക്ക് നേരത്തെ ഇവിടെ സ്‌റ്റോപ്പുണ്ടായിരുന്നു. എന്നാല്‍ കാസര്‍കോട് - മംഗളൂരു റൂട്ട് ദേശസാത്കരിച്ചതോടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നു. കല്യാണ മണ്ഡപം, പെട്രോള്‍ പമ്പുകള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഇസ്ലാമിക് അക്കാദമി തുടങ്ങി അനവധി സ്ഥാപനങ്ങള്‍ മാത്രമല്ല, ഫിഷറീസ് കോളനികള്‍ മുതലായ ഉള്‍കൊള്ളുന്ന ജനവാസ കേന്ദ്രം കൂടിയായ പെര്‍വാര്‍ഡ് ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ മുന്‍കൈയെടുത്ത കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി കെ രാജന് പെറുവാഡ് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നന്ദി അറിയിച്ചു.

യോഗത്തില്‍ പ്രസിഡന്റ് പി മുഹമ്മദ് നിസാര്‍, സെക്രട്ടറി ഖന്ന അബ്ദുല്ലക്കുഞ്ഞി ഹാജി, ട്രഷറര്‍ ഇബ്രാഹിം പെറുവാഡ് എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: Kumbala, Road, KSRTC-bus, Natives, Kasaragod, Pervad, Limited Stop.