city-gold-ad-for-blogger
Aster MIMS 10/10/2023

എട്ടുമാസമായി യു എ ഇ യുടെ പുറംകടലില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ മോചിതരായി

ദുബൈ: (www.kasargodvartha.com 19.04.2017) എട്ടുമാസമായി കടലില്‍ കുടുങ്ങിയ 13 ഇന്ത്യക്കാര്‍ മോചിതരായി. അജ്മാന്‍ തീരത്തുനിന്ന് 18 നോട്ടിക് മൈല്‍ ദൂരെ പുറംകടലില്‍ നങ്കൂരമിട്ട കപ്പലില്‍ ഒരു മലയാളിയുള്‍പ്പെടെ 18 ഇന്ത്യന്‍ യുവാക്കളാണ് ഭക്ഷണവും കുടിവെള്ളവുമില്ലാതെ ദുരിതമനുഭവിച്ചത്.

പാറശ്ശാല സ്വദേശി സന്തോഷ്, ചെന്നൈ സ്വദേശികളായ മൈക്കിള്‍, യുവരാജ്, മണികണ്ഠന്‍ വേളാങ്കണ്ണി, ആന്ധ്ര സ്വദേശികളായ രവിഭദ്ര, സിമാച്ചല്‍, വടക്കേ ഇന്ത്യയില്‍ നിന്നുള്ള സുദീപ് ശര്‍മ, സത്തന്തര്‍, പവന്‍കുമാര്‍, പ്രമോദ്കുമാര്‍, അനുഭവ് ഓജ, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് ഭോശിം, റഹ്മാന്‍, ഹരിപ്രസാദ് ചൗഹാന്‍, അഞ്ജിത്ത് സിംഗ്, സുനില്‍കുമാര്‍, അങ്കുത്ത് ചൗഹാന്‍ എന്നിവരാണ് ഉള്‍ക്കടലില്‍ അകപ്പെട്ടത്.

എട്ടുമാസമായി യു എ ഇ യുടെ പുറംകടലില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ മോചിതരായി

അഞ്ചരലക്ഷം രൂപ വരെ വിസയ്ക്ക് നല്‍കി ഇവര്‍ മൂന്നുമാസത്തെ വിസയില്‍ ഷാര്‍ജയില്‍ എത്തുകയായിരുന്നു. എന്നാല്‍ കപ്പല്‍ കയറിയ ഇവര്‍ വിസാകാലാവധി കഴിഞ്ഞിട്ടും തിരിച്ച് വരാനാകാതെ കുടുങ്ങുകയാണുണ്ടായത്. ചെന്നൈ, മുംബൈ എന്നിവിടങ്ങളിലുള്ള ഏജന്റുമാര്‍ വഴി ഷാര്‍ജയില്‍ എത്തിയ ഇവരാരും തന്നെ കപ്പലുടമയെ കണ്ടിരുന്നില്ലെന്ന് മാത്രമല്ല ഇറാന്‍ പൗരനില്‍നിന്ന് ഇന്ത്യക്കാരന്‍ വാടകയ്‌ക്കെടുത്ത കപ്പലാണിതെന്നും പറ്റിക്കപ്പെട്ടതാണെന്നും ഏറെ ദിവസങ്ങള്‍ക്കു ശേഷം മാത്രമാണ് ഇവര്‍ തിരിച്ചറിഞ്ഞത്.

ഇവര്‍ക്കറിയാവുന്ന ഒരേയൊരാള്‍ ഇടനിലക്കാരനായ മുംബൈ സ്വദേശി രവിവര്‍മയാണെന്നും ആദ്യനാളുകളില്‍ ഭക്ഷണമെത്തിച്ചതും പിന്നീട് ഫോണ്‍വഴി ബന്ധപ്പെട്ടിരുന്നതും ഇയാളായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ 33 പേരുണ്ടായിരുന്നുവെങ്കിലും സംഘത്തില്‍നിന്ന് 15 പേര്‍ മുന്‍പേ രക്ഷപ്പെട്ടിരുന്നു.

ഇന്ത്യന്‍ അധികൃതര്‍ വഴിയും മറ്റും രക്ഷ നേടാന്‍ ഇവര്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.പിന്നീട് 1962ല്‍ ദുബായ് ആസ്ഥാനമായി ആരംഭിച്ച് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കന്ന ദ മിഷന്‍ ടു സീഫെയറേഴ്‌സ എന്ന സന്നദ്ധസംഘടനയാണ് ഇവരെ സഹായിക്കാനെത്തിയത്. മലയാളിയായ ഫാ. നെല്‍സണ്‍ ഫെര്‍ണാണ്ടസ് അടക്കമുള്ള ഒരുകൂട്ടം സന്നദ്ധപ്രവര്‍ത്തകരാണ് സംഘടനയുടെ മാരിടൈം കമ്പനിയുടെ ചുമതല വഹിക്കുന്നത്.

എന്നാല്‍ ചെന്നൈ, വേളാങ്കണ്ണി, ആന്ധ്ര, നോര്‍ത്ത് ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുള്ള 13 പേര്‍ക്ക് മാത്രമാണ് 96 മണിക്കൂര്‍ സമയം മാത്രം സാധുതയുള്ള വിസ നേടാനായത്. ഇവര്‍ മാത്രമാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി സ്വദേശത്തേക്ക് മടങ്ങിയത്. ബാക്കിയുള്ളവരുടെ നിയമ നടപടികള്‍ വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കുമെന്നും തുടര്‍ന്ന് ദിവസങ്ങള്‍ക്കകം മോചിപ്പിക്കുമെന്നും ഫാ. നെല്‍സണ്‍ ഫെര്‍ണാണ്ടസ് അറിയിച്ചു.

ദുബൈയിലെ സീ ഗള്‍ഫ് ഷിപ്പിങ് കമ്പനി മുഖേനയാണ് ഇവര്‍ക്ക് നാട്ടിലെത്താനുള്ള രേഖകള്‍ ശരിപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പുറം കടലില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരം ദുബൈ ഹംരിയ തുറമുഖത്തെത്തിയ തൊഴിലാളികളെ ഫാ. നെല്‍സണ്‍, സീ ഗള്‍ഫ് എം.ഡി ജ്യോതി പോള്‍, നവീന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കപ്പലില്‍ ഭക്ഷണം എത്തിച്ച് ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ച മല്‍സ്യ ബന്ധന തൊഴിലാളികള്‍ക്കും ദുബൈ പൊലീസിനും നാട്ടിലെത്താന്‍ വഴിയൊരുക്കിയ മിഷന്‍ ടു സീഫെയറേഴ്‌സിനും സീ ഗള്‍ഫ് ഷിപ്പിങ് കമ്പനിക്കും ദുബൈ ഹംരിയ തുറമുഖത്തെത്തിയ യുവാക്കള്‍ നന്ദി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Indians who stranded in UAE sea were released after eight months

Keywords: Ajman, Sharjah, Food, Water, Chennai, India, Helping Hands, Release, Ark, Indians, Organisation, Visa, Law, Suffered, Sea, Stranded.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL