city-gold-ad-for-blogger
Aster MIMS 10/10/2023

വാഹനങ്ങള്‍ക്ക് പിഴയീടാക്കുന്നതിനിടെ പോലീസിനെ ചോദ്യം ചെയ്തു; തടഞ്ഞുവെന്ന് കാണിച്ച് മൂന്നുപേര്‍ക്കെതിരെ കേസ്; തിരക്കേറിയ ഭാഗത്തെ പരിശോധന ഗതാഗത കുരുക്കുണ്ടാക്കുന്നുവെന്ന് വ്യാപാരികള്‍

കാസര്‍കോട്: (www.kasargodvartha.com 21/04/2017) അനധികൃത പാര്‍ക്കിംഗ് നടത്തിയതിന് വാഹനങ്ങള്‍ക്ക് പിഴയീടാക്കുകയായിരുന്ന പോലീസ് സംഘത്തെ ചോദ്യം ചെയ്ത മൂന്നുപേര്‍ക്കെതിരെ പോലീസിനെ തടഞ്ഞുവെന്ന് കാണിച്ച് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം 6.30 മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം.

നോ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കാസര്‍കോട് ട്രാഫിക് സ്‌റ്റേഷനിലെ എസ്‌ഐ മുകുന്ദന്റെ നേതൃത്വത്തിലുള്ള പോലീസുദ്യോഗസ്ഥര്‍ പിഴയീടാക്കുന്നതിനിടെയാണ് മൂന്നുപേരെത്തി പോലീസിനെ ചോദ്യം ചെയ്തത്. ഇവര്‍ക്ക് അനുകൂലമായി മറ്റുചിലര്‍ അവിടെയെത്തുകയും പോലീസുകാരോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.

 വാഹനങ്ങള്‍ക്ക് പിഴയീടാക്കുന്നതിനിടെ പോലീസിനെ ചോദ്യം ചെയ്തു; തടഞ്ഞുവെന്ന് കാണിച്ച് മൂന്നുപേര്‍ക്കെതിരെ കേസ്; തിരക്കേറിയ ഭാഗത്തെ പരിശോധന ഗതാഗത കുരുക്കുണ്ടാക്കുന്നുവെന്ന് വ്യാപാരികള്‍

വിവരമറിഞ്ഞ് കൂടുതല്‍ പോലീസെത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. പോലീസിനെ തടയുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് അബ്ദുര്‍ റഹ് മാന്‍ തെരുവത്തിനും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരെ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തു.

പോലീസിനോട് ബഹളം വെച്ച സംഘത്തില്‍പ്പെട്ടവരെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. തിരക്കേറിയ സ്ഥലത്തെ പരിശോധനയെ ചോദ്യം ചെയ്തതിന്റെ പേരിലാണ് കേസില്‍ കുടുക്കിയതെന്നാണ് ആരോപണം.

അതേ സമയം അനധികൃത പാര്‍ക്കിംഗിനെതിരെയെന്ന് പറഞ്ഞ് പോലീസ് കൈക്കൊള്ളുന്ന നടപടികള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന് നഗരത്തിലെ വ്യാപാരികളും മറ്റും പരാതിപ്പെടുന്നു. കച്ചവടം കുറയാനും തിരക്കേറിയ ഭാഗത്തെ പരിശോധനകള്‍ വാഹനഗാഗതം സ്തംഭിക്കാനും ഇടവരുത്തുന്നുവെന്നാണ് പ്രധാന ആരോപണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Police, Fine, Vehicles, Case, Custody, Complaint, Traffic, Parking, Illegal parking issue; Case against 3.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL