city-gold-ad-for-blogger
Aster MIMS 10/10/2023

റിട്ട. ഡിവൈഎസ്പിയുടേതടക്കം 3 വീടുകളില്‍ കവര്‍ച്ച; അന്വേഷണം തളിപ്പറമ്പില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.04.2017) കാഞ്ഞങ്ങാടിനടുത്ത പടന്നക്കാട്ട്  മൂന്ന് വീടുകളില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തളിപ്പറമ്പില്‍ നിന്നും കവര്‍ന്ന മോട്ടോര്‍ സൈക്കിളിലെത്തിയ മോഷ്ടാക്കളാണ് പടന്നക്കാട്ട് വീടുകളില്‍ കവര്‍ച്ച നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ മോഷ്ടാക്കള്‍ ഉപേക്ഷിച്ചതെന്ന് കരുതുന്ന കെ എല്‍ 59 ബി 8416 നമ്പര്‍ ഹീറോ ഹോണ്ട ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച തളിപ്പറമ്പില്‍ നിന്നും മോഷണം പോയ ബൈക്കാണിതെന്ന് വ്യക്തമാവുകയും ചെയ്തു. ഇതുസംബന്ധിച്ച് ബൈക്ക് ഉടമ തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഈ ബൈക്ക് കാഞ്ഞങ്ങാട് ഭാഗത്ത് ഉപേക്ഷിച്ച വിവരമറിഞ്ഞത്.

റിട്ട. ഡിവൈഎസ്പിയുടേതടക്കം 3 വീടുകളില്‍ കവര്‍ച്ച; അന്വേഷണം തളിപ്പറമ്പില്‍

പടന്നക്കാട് അനന്തംപള്ളയിലെ ഗള്‍ഫുകാരനായ ഇന്ദുലാല്‍, കൊട്രച്ചാലിലെ പരേതനായ റിട്ട. ഡി വൈ എസ് പി പ്രഭാകരന്റെ ഭാര്യ വാസന്തി, ഞാണിക്കടവിലെ ഫാസിറ എന്നിവരുടെ വീടുകള്‍ കുത്തിതുറന്നാണ് കവര്‍ച്ച നടത്തിയത്.

കുറുന്തൂരിലെ അനീഷിന്റെ ബൈക്കും സംഘം കവര്‍ച്ച ചെയ്തു. രണ്ടംഗസംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് വിവരം. ഇവര്‍ തളിപ്പറമ്പില്‍ നിന്നും മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ച് അനീഷിന്റെ ബൈക്ക് കടത്തുകയായിരുന്നു. കാഞ്ഞങ്ങാട്ടെ വീടുകവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തളിപ്പറമ്പിലാണ് പോലീസ് അന്വേഷണം നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:  റിട്ട. ഡി വൈ എസ് പിയുടേതടക്കം നിരവധി വീടുകളില്‍ ഒരേ രാത്രി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

Keywords:  Kasaragod, Kerala, news, Kanhangad, Bike-Robbery, house-robbery, Investigation, Taliparamba, case, Police, Accuse.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL