city-gold-ad-for-blogger
Aster MIMS 10/10/2023

മാര്‍ബിള്‍ കടയിലെ മേശവലിപ്പില്‍ നിന്നും പണം തട്ടിയ രണ്ടംഗസംഘം സി സി ടി വി ക്യാമറയില്‍ കുടുങ്ങി; സംഘം മഞ്ചേരിയിലും സമാന രീതിയില്‍ കവര്‍ച്ച നടത്തി

കാസര്‍കോട്: (www.kasargodvartha.com 21/04/2017) മാര്‍ബിള്‍ കടയുടെ മേശവലിപ്പില്‍ നിന്നും ഒരുലക്ഷത്തി പതിനെട്ടായിരം രൂപ കൈക്കലാക്കിയ രണ്ടംഗസംഘം സി സി ടി വി ക്യാമറയില്‍ കുടുങ്ങി. മാന്യമായ വേഷം ധരിച്ചെത്തിയ രണ്ടുയുവാക്കള്‍ ഓഫീസിലെ ജീവനക്കാരന്‍ പുറത്തുപോയ തക്കം നോക്കി, മേശവലിപ്പ് കുത്തിത്തുറന്നാണ് പണം കവര്‍ന്നത്.

മോഷണ സംഘത്തിലെ ഒരാള്‍ മേശവലിപ്പ് കുത്തിത്തുറക്കുമ്പോള്‍, രണ്ടാമത്തെയാള്‍ പുറത്തുനിന്നും ആളുകള്‍ വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കുന്നതായും വീഡിയോയില്‍ വ്യക്തമാണ്. നുള്ളിപ്പാടിയിലെ അക്വ ഗ്രാനൈറ്റ് എന്ന കടയില്‍ തിങ്കളാഴ്ച വൈകിട്ടാണ് രണ്ടംഗ സംഘം മോഷണം നടത്തിയത്. ഇതേസംഘം മലപ്പുറം മഞ്ചേരിയിലും സമാന രീതിയിലുള്ള മോഷണം നടത്തിയതായി വ്യക്തമായിട്ടുണ്ട്.

സാധനങ്ങള്‍ വാങ്ങാനാണെന്ന വ്യാജേന ഹിന്ദി സംസാരിക്കുന്ന രണ്ടുപേര്‍ വൈകിട്ട് നുള്ളിപ്പാടിയിലെ ഗ്രാനൈറ്റ് കടയില്‍ വന്നിരുന്നു. കടയിലെ ജീവനക്കാരന്‍ ഗ്രാനൈറ്റുകള്‍ വാങ്ങാനെത്തിയ ചിലരുമായി സംസാരിക്കുകയും കച്ചവടം ഉറപ്പിക്കുകയും ചെയ്ത ശേഷം ഇവരില്‍ നിന്നും പണം വാങ്ങി മേശവലിപ്പിലിടുമ്പോഴാണ് ഒരുലക്ഷത്തി പതിനെട്ടായിരം രൂപ കാണാനില്ലെന്ന് വ്യക്തമായത്.

കടയിലുണ്ടായിരുന്ന രണ്ടംഗ സംഘത്തെയും കാണാനില്ലായിരുന്നു. ഇതോടെ പണവുമായി മുങ്ങിയത് ഇവരാണെന്നസംശയം ബലപ്പെടുകയും കടയിലെ അക്കൗണ്ടന്റ് ഉമ്മര്‍ ഫാറൂഖ് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സി സി ടി വി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി.

Related News:  ഗ്രാനൈറ്റ് കടയുടെ മേശവലിപ്പില്‍ നിന്നും ഒരു ലക്ഷത്തി പതിനെട്ടായിരം രൂപ കവര്‍ന്നു; അന്വേഷണം അന്യസംസ്ഥാനക്കാരെ കേന്ദ്രീകരിച്ച്

മാര്‍ബിള്‍ കടയിലെ മേശവലിപ്പില്‍ നിന്നും പണം തട്ടിയ രണ്ടംഗസംഘം സി സി ടി വി ക്യാമറയില്‍ കുടുങ്ങി; സംഘം മഞ്ചേരിയിലും സമാന രീതിയില്‍ കവര്‍ച്ച നടത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Cash, Police, Complaint, Investigation, Marble, CCTV Camera, Theft.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL