city-gold-ad-for-blogger
Aster MIMS 10/10/2023

മദ്യശാലകള്‍ക്ക് അനുകൂലമായ തീരുമാനം കൂടുതല്‍ തിരിച്ചടിയാകും; സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കില്ല; പിന്‍മാറ്റം നിയമവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

തിരുവനന്തപുരം: (www.kasargodvartha.com 23.04.2017) സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കി വിജ്ഞാപനം ചെയ്യാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. നിയമവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പിന്‍മാറ്റം.

ദേശീയ, സംസ്ഥാന പാതകള്‍ക്കരികിലെ മദ്യശാലകള്‍ തുറക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ ചില സംസ്ഥാനങ്ങള്‍ സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കി വിജ്ഞാപനം ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമവകുപ്പിന്റെ അഭിപ്രായം തേടുകയായിരുന്നു. എന്നാല്‍ സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കാന്‍ നിയമഭേദഗതി വേണമെന്നും ഇതു ഭാവിയില്‍ തിരിച്ചടിയായേക്കാമെന്നുമായിരുന്നു നിയമവകുപ്പിന്റെ ഉപദേശം.

മദ്യശാലകള്‍ക്ക് അനുകൂലമായ തീരുമാനം കൂടുതല്‍ തിരിച്ചടിയാകും;     സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കില്ല; പിന്‍മാറ്റം നിയമവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

11 പഞ്ചനക്ഷത്ര ഹോട്ടലുകളും 815 ബിയര്‍ വൈന്‍ പാര്‍ലറുകളുള്ളതില്‍ 619 എണ്ണവും 134 ബിവറേജസ് ഔട്ട്‌ലറ്റുകളും 36 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലറ്റുകളില്‍ 18 എണ്ണവും സുപ്രീംകോടതി വിധി വന്നതിനു പിറ്റേദിവസം അടച്ചുപൂട്ടുകയും പിന്നീട് ചിലതു ഹൈക്കോടതി വിധിയെത്തുടര്‍ന്നു തുറക്കുകയും ചെയ്തിരുന്നു.

ബിവറേജസ് ഔട്ട്‌ലറ്റുകള്‍ക്കെതിരെ പലയിടത്തും ജനകീയ പ്രതിഷേധമുണ്ടാകുന്ന സാഹചര്യത്തില്‍ മദ്യശാലകള്‍ക്ക് അനുകൂലമായ തീരുമാനം കൂടുതല്‍ തിരിച്ചടിയാകുമെന്നതും സര്‍ക്കാര്‍ കണക്കാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Government Revoked the Decision of Making State Line as the District Line
Keywords: Thiruvananthapuram, State, District, Hotel, High-Court, Court-Order, State Line, District Line, Closed, Law Department, Advise, Government, Amendment.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL