city-gold-ad-for-blogger
Aster MIMS 10/10/2023

ഭക്ഷ്യസുരക്ഷാ പരിശോധന: ഭക്ഷണങ്ങളില്‍ നിറം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും, നഗരത്തിലെ ജ്യൂസ് ഫാസ്റ്റ് ഫുഡ് കടയില്‍ നിന്നും കാലാവധി കഴിഞ്ഞ 100 പാല്‍ പാക്കറ്റുകളും പിടിച്ചെടുത്തു, ക്രമക്കേട് കണ്ടെത്തിയത് 35 സ്ഥാപനങ്ങളില്‍

കാസര്‍കോട്: (www.kasargodvartha.com 27.04.2017) ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 35 സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 82,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

കാസര്‍കോട് നഗരത്തിലെ ഒരു ജൂസ് ഫാസ്റ്റ് ഫുഡ് കടയില്‍ നിന്നും കാലാവധി കഴിഞ്ഞ നൂറോളം പാല്‍ പാക്കറ്റുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. അനധികൃതമായി ഭക്ഷണങ്ങളില്‍ ചേര്‍ക്കാനായി സൂക്ഷിച്ച കൃത്രിമ നിറം, കാലഹരണപ്പെട്ട പലവ്യഞ്ജനങ്ങള്‍ എന്നിവയും പിടികൂടി നശിപ്പിച്ചു. കാസര്‍കോട് ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ കെ എസ് ജനാര്‍ദനന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ നീതു രവികുമാര്‍, അനീഷ് ജോസഫ് തുടങ്ങിയവരും ഉണ്ടായിരുന്നു.

നിയമ വിരുദ്ധമായ രീതിയില്‍ ഭക്ഷ്യ വ്യാപാരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ഭക്ഷ്യസുരക്ഷാ പരിശോധന: ഭക്ഷണങ്ങളില്‍ നിറം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും, നഗരത്തിലെ ജ്യൂസ് ഫാസ്റ്റ് ഫുഡ് കടയില്‍ നിന്നും കാലാവധി കഴിഞ്ഞ 100 പാല്‍ പാക്കറ്റുകളും പിടിച്ചെടുത്തു, ക്രമക്കേട് കണ്ടെത്തിയത് 35 സ്ഥാപനങ്ങളില്‍

Keywords : Kasaragod, Food, Hotel, Kerala, Food and Safety Department, Inspection, Juice Shop, Food safety department inspection in restaurants. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL