അര്‍ധരാത്രിയില്‍ മുറിയില്‍ കണ്ട 16കാരിയായ മകളെയും കാമുകനെയും പിതാവ് മഴുകൊണ്ട് വെട്ടിക്കൊന്നു
Apr 28, 2017, 16:51 IST
ബെല്‍ഗാം: (www.kasaragodvartha.com 28.04.2017) ഉത്തരേന്ത്യയില്‍ മാത്രം കേട്ടറിഞ്ഞ ദുരഭിമാനക്കൊല കര്‍ണാടകയിലെ ബെല്‍ഗാമിലും. താക്കീത് ചെയ്തിട്ടും പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറാന് കൂട്ടാക്കാതിരുന്ന മകളെയും കാമുകനെയും പിതാവ് മഴു കൊണ്ട് വെട്ടിക്കൊന്നു. രുക്മവ്വ (16), കാമുകന് മഞ്ജുനാഥ പദേസുര (20) എന്നിവരാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവായ പ്രതി യെല്ലപ്പ ബീമപ്പ സംഭവത്തിന് ശേഷം പോലീസില്‍ നേരിട്ട് കീഴടങ്ങി.
രുക്മവ്വയെ ബുധനാഴ്ച രാത്രി കാമുകനൊപ്പം തന്റെ വീട്ടില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് രോഷാകുലനായ ബീമപ്പ മഴു ഉപയോഗിച്ച് ഇരുവരെയും വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി രുക്മവ്വയും മഞ്ജുനാഥയും പ്രണയത്തിലായിരുന്നു. പ്രണയ ബന്ധത്തിന് വീട്ടുകാര്‍ എതിരായതോടെ ഇരുവരും വീടു വിട്ടിരുന്നു. പിന്നീട് ഇവര്‍ തിരിച്ചെത്തിയപ്പോള്‍ പ്രണയത്തില്‍ നിന്നും പിന്മാറാന് വീട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവരും അതു കൂട്ടാക്കിയില്ല.
അതിനിടെയാണ് മഞ്ജുനാഥയെ മകള്‍ക്കൊപ്പം സംശയാസ്പദമായ സാഹചര്യത്തില്‍ വീട്ടില്‍ ബീമപ്പ കണ്ടത്. തുടര്‍ന്ന് ഇരുവരെയും കൊലപ്പെടുത്തി പ്രതി പോലീസില്‍ കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ സാവദത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mangalore, National, Murder, Crime, Father, Investigation, Accuse, Love, Top-Headlines, News, Father kills 16-year-old daughter, her boyfriend for falling in love.