Join Whatsapp Group. Join now!
Aster MIMS 10/10/2023

സൂക്ഷിക്കുക; പെട്രോള്‍ പമ്പുകള്‍ നിങ്ങളെ പറ്റിക്കുകയാണ്

രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ തട്ടിപ്പ് വ്യാപകമാവുന്നു. ഉപയോക്താവ് നല്‍കുന്ന വിലയ്ക്ക് അനുസൃതമായ പെട്രോളോ ഡീസലോ നല്‍കാതെയാണ് പമ്പുകളുടെ വമ്പന്‍ തട്ടിപ്പ്. മിക്ക Kerala, news, Petrol-pump, Cheating, Petrol, National, Technology, Dispensing machines bugged: You might be getting 10 to 15 Percent less fuel.
ന്യൂഡല്‍ഹി: (www.kasargodvartha.com 30.04.2017) രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ തട്ടിപ്പ് വ്യാപകമാവുന്നു. ഉപയോക്താവ് നല്‍കുന്ന വിലയ്ക്ക് അനുസൃതമായ പെട്രോളോ ഡീസലോ നല്‍കാതെയാണ് പമ്പുകളുടെ വമ്പന്‍ തട്ടിപ്പ്. മിക്ക പമ്പുകളിലും ഇന്ധനം നിശ്ചിത അളവിനെക്കാള്‍ കുറച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിലൂടെ മാത്രം 250 കോടി രൂപ പമ്പുകള്‍ ഓരോവര്‍ഷവും തട്ടിയെടുക്കുന്നുവെന്നാണ് കണക്കുകള്‍.

രാജ്യത്ത് അറുപതിനായിരത്തോളം പെട്രോള്‍ പമ്പുകളാണുള്ളത്. ഇവിടെ നാല് കോടിയോളം ഉപഭോക്താക്കള്‍ ഇന്ധനത്തിനായി എത്തുന്നു. 2,500 കോടി രൂപയുടെ ഇടപാടാണ് പമ്പുകളില്‍ നടക്കുന്നത്. നല്‍കേണ്ട ഇന്ധനത്തില്‍ കുറവ് വരുത്തുന്നതിലൂടെ പെട്രോള്‍ പമ്പ് ഉടമകള്‍ കോടികള്‍ തട്ടിയെടുക്കുകയാണ്.

 Kerala, news, Petrol-pump, Cheating, Petrol, National, Technology,  Dispensing machines bugged: You might be getting 10 to 15 Percent less fuel.


ഉത്തര്‍ പ്രദേശില്‍ പ്രത്യേക സംഘമാണ് തട്ടിപ്പ് കണ്ടെത്തിയത്. പരിശോധന വ്യാപകമാക്കിയപ്പോള്‍ മിക്ക പമ്പുകളും തട്ടിപ്പ് നടത്തുന്നുണ്ടെന്ന് കണ്ടെത്തി. രാജ്യത്തെ മിക്കയിടങ്ങളിലെയും അവസ്ഥ ഇതുതന്നെ. സാധാരണക്കാര്‍ 50, 100, 200, 500 തുടങ്ങി നിശ്ചിത തുകയ്ക്കാണ് പെട്രോള്‍ അടിക്കുക. ഇതിന് തതുല്യമായി നല്‍കേണ്ട ഇന്ധനത്തിന് പകരം കുറച്ചാണ് പമ്പില്‍ ക്രമീകരിക്കുക.

മിക്കയിടത്തും 10 മുതല്‍ 20 ശതമാനം ഇന്ധനത്തിന്റെ കുറവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ധനക്കുറവ് മിക്കപ്പോഴും ഉപഭോക്താവിന് തിരിച്ചറിയാന്‍ കഴിയാറില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: The racket of using electronic implants to short-change consumers at petrol pumps could be worth as much as Rs 250 crore annually, if one assumes that 10% of the motor fuels sold in the country are being under-delivered by unscrupulous dealers.

Keywords: Kerala, news, Petrol-pump, Cheating, Petrol, National, Technology,  Dispensing machines bugged: You might be getting 10 to 15 Percent less fuel.