Join Whatsapp Group. Join now!
Aster MIMS 10/10/2023

ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ലീഗ് കയ്യടക്കിയതിനെതിരെ കോണ്‍ഗ്രസില്‍ കലാപം; ഐ ഗ്രൂപ്പ് തുറന്ന പോരിന്

കോണ്‍ഗ്രസ് നേതാവായ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മരണത്തിന് ശേഷം മുസ്ലിംലീഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കൈയ്യടക്കി വെച്ചിരിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ കലാപം. ഐ Kasaragod, Kerala, News, District-Panchayath, Committee, Muslim-league, Congress, Clash.
കാസര്‍കോട്: (www.kasargodvartha.com 20.04.2017) കോണ്‍ഗ്രസ് നേതാവായ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മരണത്തിന് ശേഷം മുസ്ലിംലീഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കൈയ്യടക്കി വെച്ചിരിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ കലാപം. ഐ ഗ്രൂപ്പ് തുറന്ന പോരുമായി രംഗത്ത് വന്നു. പാദൂര്‍ കുഞ്ഞാമു ഹാജി ചെയര്‍മാനായിരുന്ന ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനമാണ് ലീഗ് അധീനതയിലാക്കി വെച്ചിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.

പാദൂരിന്റെ നിര്യാണത്തിന് ശേഷം ചെയര്‍മാന്‍ സ്ഥാനത്തേക്ക് നറുക്കെടുപ്പ് നടത്തി മുസ്ലിം ലീഗിലെ സുഫൈജ ടീച്ചറെ ചെയര്‍പേഴ്‌സണാക്കുകയായിരുന്നു. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസ് പാദൂര്‍ വിജയിച്ചെങ്കിലും ചെയര്‍മാന്‍ സ്ഥാനം ഷാനവാസിന് ഇതുവരെ വിട്ടുകൊടുക്കാന്‍ ലീഗ് തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

Kasaragod, Kerala, News, District-Panchayath, Committee, Muslim-league, Congress, Clash.


കഴിഞ്ഞ ദിവസം നടന്ന ജില്ലാപഞ്ചായത്ത് യു ഡി എഫ് ലെയ്‌സണ്‍ കമ്മിറ്റി യോഗത്തില്‍ ഈ വിഷയം സജീവചര്‍ച്ചയായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കണമെന്നാണ് ഐ വിഭാഗം യോഗത്തില്‍ ആവശ്യപ്പെട്ടത്. ഐ ഗ്രൂപ്പിന്റെ ഈ ആവശ്യത്തെ എ ഗ്രൂപ്പ് പിന്തുണക്കാത്തതാണ് കോണ്‍ഗ്രസിനകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.

എ ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഡി സി സി നേതൃത്വം ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് സമീപനം സ്വീകരിക്കുന്നുവെന്നാണ് ഐ ഗ്രൂപ്പിന്റെ ആരോപണം. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് തല്‍ക്കാലം സുഫൈജ ടീച്ചര്‍ തുടരട്ടെ എന്ന നിലപാടാണ് യു ഡി എഫ് യോഗം ഒടുവില്‍ കൈക്കൊണ്ടത്. സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തത്കാലത്തേക്ക് നിലവിലുള്ള സംവിധാനം തന്നെ തുടരാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ ഐ ഗ്രൂപ്പില്‍ അമര്‍ഷം ശക്തമായി നിലനില്‍ക്കുന്നുണ്ട്.

ഷാനവാസ് ചട്ടഞ്ചാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായതിനാല്‍ ഒരാള്‍ രണ്ട് പദവികള്‍ വഹിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രചരണം എ ഗ്രൂപ്പ് നടത്തുന്നുണ്ട്. എന്നാല്‍ ഇതിന് മുമ്പ് പാദൂര്‍ കുഞ്ഞാമു ഹാജി രണ്ട് പദവികളും ഒരേ സമയം വഹിച്ചിരുന്നുവെന്നും അപ്പോഴൊന്നും ആര്‍ക്കും പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും ഐ ഗ്രൂപ്പും തിരിച്ചടിക്കുന്നു. ലീഗിനെ ഐ ഗ്രൂപ്പിനെതിരെ തിരിക്കാന്‍ എ ഗ്രൂപ്പ് ആസൂത്രിതമായി ശ്രമിക്കുന്നതായും കോണ്‍ഗ്രസിനകത്ത് അഭിപ്രായം ശക്തമായിട്ടുണ്ട്. കോണ്‍ഗ്രസിനവകാശപ്പെട്ട പദവി ലീഗ് തിരിച്ചുകൊടുക്കാത്തത് മുന്നണിക്കകത്തും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും.

അതേ സമയം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് തിരിച്ചുനൽകുന്നതിൽ ലീഗിന് എതിര്‍പ്പില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ലീഗ് കേന്ദ്രങ്ങളുടെ വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, District-Panchayath, Committee, Muslim-league, Congress, Clash.