Join Whatsapp Group. Join now!
Aster MIMS 10/10/2023

കഞ്ചാവ് മാഫിയ സജീവം, പോലീസിനോട് പരാതിപ്പെടാം, പക്ഷേ നോ രക്ഷ

മേഖലയില്‍ ലഹരി - കഞ്ചാവ് മാഫിയ നാട്ടുകാരുടെ സൈ്വര ജീവിതത്തിന് ഭീഷണി ഉയര്‍ത്തുമ്പോള്‍, പോലീസും, എക്‌സൈസും നടപടികള്‍ക്ക് കാലതാമസം Police, Natives, Complaint, Investigates, Local-News, Kerala, Ganja.
കുറവിലങ്ങാട്: (www.kasargodvartha.com 15.04.2017) മേഖലയില്‍ ലഹരി - കഞ്ചാവ് മാഫിയ നാട്ടുകാരുടെ സൈ്വര ജീവിതത്തിന് ഭീഷണി ഉയര്‍ത്തുമ്പോള്‍, പോലീസും, എക്‌സൈസും നടപടികള്‍ക്ക് കാലതാമസം വരുത്തുന്നതായി പരാതികള്‍ ഉയരുന്നു. കടുത്തുരുത്തി, ഏറ്റൂമാനൂര്‍, പാലാ, രാമപുരം, കുറവിലങ്ങാട്, പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ആണ് കഞ്ചാവ് - ലഹരി മരുന്ന മാഫിയ അഴിഞ്ഞാടുന്നത്. പോലീസിലും, എക്‌സൈസിലും പരാതിപ്പെട്ടാല്‍ പേരിന് മാത്രം പരിശോധനകള്‍ നടത്തി മേലുദ്യോഗസ്ഥരെ പറ്റിക്കുന്ന പണിയാണ് ഇരുവകുപ്പുകളും തുടരുന്നത്.


രാമപുരം, കുറവിലങ്ങാട് പോലീസ് സ്‌റ്റേഷന്‍ പരിധിക്കുള്ളില്‍ നിന്നാണ് കഞ്ചാവ് - ലഹരി മരുന്ന് വില്‍പന സംഘങ്ങള്‍ മറ്റിടങ്ങളിലേക്ക് ലഹരി മരുന്നുകള്‍ എത്തിക്കുന്നത്. മേഖലയിലെ ഗ്രാമീണറോഡുകളാണ് സംഘം താവളങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. എളുപ്പത്തില്‍ പോലീസിന്റെയോ, എക്‌സൈസിന്റെയോ പരിശോധനകള്‍ നടക്കാത്ത സ്ഥലങ്ങളാണ് ഗ്രാമീണറോഡുകളും, സ്ഥലങ്ങളും എന്നതാണ് സംഘങ്ങളുടെ സുരക്ഷതാവളമായി മാറുന്നത്. മണ്ണയ്ക്കനാട്, ഇടക്കോലി, ചക്കാമ്പുഴ, നെടുമ്പാറ, കലാമുകുളം, കൂടപ്പുലം, കുടുക്കപ്പാറ, കുടക്കച്ചിറ സെന്റ് തോമസ് മൗണ്ട് എന്നീ സ്ഥലങ്ങളിലാണ് പ്രദേശവാസികള്‍ക്ക് പോലും പരിചിതമില്ലാത്ത ചെറുപ്പക്കാരുടെ സംഘം വാഹനങ്ങളില്‍ തമ്പടിക്കുന്നത്.

ഉഴവൂര്‍ നെടുംമ്പാറ കൂടപ്പുലം റോഡില്‍ ഈ സംഘങ്ങളുടെ രാത്രിക്കാലങ്ങളില്‍ ഉള്ള ഒത്തുച്ചേരല്‍ പരിസരവാസികള്‍ക്ക് ഭീഷണിയായിട്ടുണ്ട്. മോനിപ്പള്ളി അട്ടക്കാനാല്‍ പയസ്മൗണ്ട് റോഡരുകിലും സംഘം തമ്പടിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ ലഹരി സംഘാംഗങ്ങള്‍ എന്ന് സംശയിക്കുന്നവര്‍ തമ്മില്‍ പരസ്യമായി സംഘട്ടനങ്ങളും ഉണ്ടായിട്ടുണ്ട്. നിരവധി തവണ നാട്ടുകാര്‍ പോലീസിലും, എക്‌സൈസിലും അറിയിച്ചിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല. രാമപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ലഹരി - കഞ്ചാവ് വില്‍പനക്കെതിരെ പ്രതികരിച്ചവരെ വീടുകയറി അക്രമിച്ചിട്ടുപോലും പോലീസ് ഗൗരവകരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടില്ലയെന്ന പരാതിയുമുണ്ട്. മേഖലയിലെ ലഹരി - കഞ്ചാവ് മാഫിയയെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ശന ഉത്തരവുണ്ടാകണമെന്ന് നാട്ടുകാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Police, Natives, Complaint, Investigates, Local-News, Kerala, Ganja.