Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ചക്രം കയറി യുവതിയും ഒന്നര വയസുള്ള കുഞ്ഞും മരിച്ചു

കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ചക്രം കയറി യുവതിയും ഒന്നര വയസുള്ള കുഞ്ഞും മരിച്ചു. കാനത്തൂരിലെ സുന്ദരkasaragod, Accident, Women, KSRTC-bus, Death, Deadbody, Bedakam, news, Rajani, Adhika, CCTV, Righved.
കാസര്‍കോട്: (www.kasargodvartha.com 16.04.2017) കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ചക്രം കയറി യുവതിയും ഒന്നര വയസുള്ള കുഞ്ഞും മരിച്ചു. ചെമ്മട്ടംവയലിലെ മരപ്പണിക്കാരനായ സുന്ദരന്റെ ഭാര്യ രജനി (28), മകന്‍ ഋഗ് വേദ് (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ആധിക (മൂന്ന് വയസ്) അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരുടെ കൂടെയുണ്ടായിരുന്ന രജനിയുടെ മാതാവ് രോഹിണിയെ പരിക്കുകളോടെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിറക് വാതിലിലൂടെ കയറാന്‍ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ട് നീങ്ങുകയും രജനിയും കുഞ്ഞും ചക്രത്തിന് അടിയില്‍ പെടുകയുമായിരുന്നു. ബേഡകം പെര്‍ളടുക്കയില്‍ ഞായറാഴ്ച ഉച്ചയക്ക് 12 മണിയോടെയാണ് അപകടം. ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. പെര്‍ളടുക്ക സഹകരണ ബാങ്കിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇവര്‍ ബസ് കാത്തുനില്‍ക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് ബന്തടുക്കയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് എത്തിയപ്പോഴാണ് അപകടം സഭവിച്ചത്.

Kerala, kasaragod, Accident, Women, KSRTC-bus, Death, Deadbody, Bedakam, news, Rajani, Adhika, CCTV, Righved.

അപകടം സംബന്ധിച്ച് സമീപത്തെ സിസിടിവി ദൃശ്യം പോലീസ് പരിശോധിച്ച് വരികയാണ്. ഓടിക്കൂടിയ നാട്ടുകാര്‍ പോലീസില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന രക്ഷപ്പെട്ട പെണ്‍കുട്ടി മകളാണോ ബന്ധുവാണോ എന്ന കാര്യം വ്യക്തമല്ല.


കാനത്തൂരിലെ രാമകൃഷ്ണന്‍-രോഹിണി ദമ്പതികളുടെ മകളാണ് മരിച്ച രജനി. സഹോദരന്‍ രഞ്ജിത്ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Accident, Women, KSRTC-bus, Death, Deadbody, Bedakam, news, Rajani, Adhika, CCTV, Righved.