city-gold-ad-for-blogger
Aster MIMS 10/10/2023

പെട്രോള്‍ ബങ്കില്‍ ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കം: കുത്തേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു

പെരിയ: (www.kasargodvartha.com 17.03.2017) പെട്രോള്‍ ബങ്കില്‍ ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ കുത്തേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. പെരിയയിലെ സിമന്റ് ഗോഡൗണിലെ ചുമട്ട് തൊഴിലാളിയും സി ഐ ടി യു യൂണിറ്റ് പ്രസിഡന്റുമായ മടിക്കൈ അടമ്പിലെ ഷിജു (32)വാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പെരിയയിലെ പെട്രോള്‍ ബങ്കില്‍ വെച്ച് ഷിജുവിന് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് വധ ശ്രമത്തിന് കേസെടുക്കുകയും പനയാലിലെ സലീം, സഹോദരന്‍ സാബില്‍ എന്നിവര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇരുവരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ ബങ്കില്‍ നിന്നും 350 രൂപയ്ക്ക് പെട്രോള്‍ അടിച്ച് 2,000 രൂപ നല്‍കുകയായിരുന്നു.

പെട്രോള്‍ ബങ്കില്‍ ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കം: കുത്തേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു

ബാക്കി നല്‍കാന്‍ ചില്ലറ ഇല്ലാത്തതിനെ തുടര്‍ന്ന് ബങ്ക് ജീവനക്കാരന്‍ പ്രജിത്തുമായി സാബില്‍ വാക്കേറ്റം നടത്തി.ഇതിനിടയില്‍ മറ്റൊരു ജീവനക്കാരന്‍ അനൂപും പ്രശ്‌നത്തിലിടപെട്ടു. ഈ സമയത്ത് സാബില്‍ സഹോദരന്‍ സലീമിനെ വിളിച്ച് വരുത്തുകയായിരുന്നു.ബങ്കില്‍ എത്തിയ സലീം അനൂപിനെ കത്തി കൊണ്ട് കുത്തി ബഹളം കേട്ടെത്തിയ ഷിജു തടയാന്‍ ശ്രമിച്ചപ്പോള്‍ സലീം ഷിജുവിനെ മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

അന്ന് തന്നെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ച ഷിജു ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Periya, news, Assault, Youth, Injured, hospital, Petrol pump, CITU, court, Stabbed, Shiju, Youth stabbed in serious condition

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL