Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ടെ പോലീസ് അക്രമം: പോലീസ് സ്‌റ്റേഷന് മുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധ കൂട്ടായ്മ തിങ്കളാഴ്ച

കാസര്‍കോട്ടെ പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ Kasaragod, Youth League, Protest, police-station, MSF, Police Attack,
കാസര്‍കോട്: (www.kasargodvartha.com 15/03/2017) കാസര്‍കോട്ടെ പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ എം.എസ്.എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെയും, ജില്ലാ പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയും കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ച് ലോക്കപ്പില്‍ അടച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍  ചെയ്യാത്തതില്‍ പ്രതിഷേധിച്ചും, മര്‍ദനത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുക, എം.എസ്.എഫ് നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും നേരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്  തിങ്കളാഴ്ച കാസര്‍കോട് പോലീസ് സ്‌റ്റേഷന് മുമ്പില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ച് മണി വരെ നടക്കുന്ന പരിപാടിയില്‍ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കളും, വിവിധ സാമൂഹ്യ, സാംസ്‌കാരിക, മനുഷ്യാവകാശ പ്രവര്‍ത്തകരേയും പങ്കെടുപ്പിക്കും. ഫെബ്രുവരി 28ന് നടന്ന സംഭവത്തില്‍ ഇത് വരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്നും ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് തന്നെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും മര്‍ദ്ദനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നീതി നിഷേധമാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.

Kasaragod, Youth League, Protest, police-station, MSF, Police Attack

ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി.ഡി കബീറും അറിയിച്ചു.

Keywords: Kasaragod, Youth League, Protest, police-station, MSF, Police Attack, Youth League protest before Police Station on Monday