city-gold-ad-for-blogger
Aster MIMS 10/10/2023

മതംമാറ്റി വിവാഹം കഴിച്ചു; ഗര്‍ഭിണിയായപ്പോള്‍ മുങ്ങി, ബംഗാള്‍ സ്വദേശിയായ ഭര്‍ത്താവിനെ തേടി യുവതി കൊല്‍ക്കത്തയിലേക്ക്

നീലേശ്വരം: (www.kasargodvartha.com 11/03/2017) ഗര്‍ഭിണിയായിരിക്കെ ഉപേക്ഷിച്ച് മുങ്ങിയ ബംഗാള്‍ സ്വദേശിയായ ഭര്‍ത്താവിനെ കണ്ടെത്താന്‍ നീലേശ്വരം സ്വദേശിനിയായ യുവതി ശനിയാഴ്ച കൊല്‍ക്കത്തയിലേക്ക് തിരിക്കും. കൊല്‍ക്കത്തയിലെ രാജര്‍ഹട്ടിനടുത്ത് ഹട്ടിയാര എന്ന പ്രദേശത്ത് ഷെയ്ഖ് അബ്ദുല്‍ കുദൂസിന്റെ മകനായ അമീറുല്‍ ഇസ്ലാമിനെ കണ്ടെത്തി കേരളത്തിലേക്ക് കൊണ്ടുവരാനാണ് നീലേശ്വരത്തെ ഹലീമത്ത് സാദിയ എന്ന യുവതി സാമൂഹ്യപ്രവര്‍ത്തകയായ കോട്ടയം സ്വദേശിനി ഫിജോ ഹാരിഷിനൊപ്പം കൊല്‍ക്കത്തയിലേക്ക് പോകുന്നത്.

നീലേശ്വരം യുവതിയുടെ ദയനീയ കഥ അറിഞ്ഞ ഫിജോ യുവതിക്കുവേണ്ടി നേരത്തെ തന്നെ രംഗത്തുണ്ട്. ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി പൂര്‍ണഗര്‍ഭിണിയായ ഭാര്യ നിരന്തരം പോലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങിയിട്ടും പരാതി സ്വീകരിക്കാനോ കേസെടുക്കാനോ പോലീസ് തയ്യാറായിരുന്നില്ല. ഒടുവില്‍ ഫിജോ ഹാരിഷ്, മുന്‍ ജില്ല ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ. സി ഷുക്കൂര്‍ മുഖേന നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായത്.
മതംമാറ്റി വിവാഹം കഴിച്ചു; ഗര്‍ഭിണിയായപ്പോള്‍ മുങ്ങി, ബംഗാള്‍ സ്വദേശിയായ ഭര്‍ത്താവിനെ തേടി യുവതി കൊല്‍ക്കത്തയിലേക്ക്

അമീറുല്‍ ഇസ്‌ലാമിനെ കണ്ടെത്തി കാഞ്ഞങ്ങാട്ടേക്ക് തിരിച്ചുകൊണ്ടുവരുമെന്ന ദൃഢനിശ്ചയത്തോടെയാണ് ഫിജോയും സാദിയയും അടങ്ങുന്ന സംഘം ശനിയാഴ്ച കൊല്‍ക്കത്തയിലേക്ക് തിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഹോട്ടല്‍ ജീവനക്കാരനായ അമീര്‍ ഹലീമത്ത് സാദിയയെ വിവാഹം കഴിച്ചത്. അമീറിനെ വിവാഹം കഴിക്കാന്‍ യുവതി മതംമാറി ഹലീമത്ത് ബീവിയെന്ന പേര് സ്വീകരിക്കുകയായിരുന്നു. 2015 മാര്‍ച്ചില്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു ഇവരുടെ വിവാഹം. ഇതിന് ശേഷം ഗര്‍ഭിണിയായതോടെ ഹലീമയെ നീലേശ്വരത്തെ  അവളുടെ സ്വന്തം വീട്ടിലാക്കിയിരുന്നു. മാസങ്ങളോളം അവിടെ പോയി അമീര്‍ ഹലീമയെ കണ്ടിരുന്നു.

എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ ആറിനാണ് അമീറിനെ കാണാതാവുന്നത്. ഇതിനിടെ ഗര്‍ഭിണിയായ ഹലീമയുടെ നിസാഹായാവസ്ഥ പറഞ്ഞ് ഒരു വാട്ട്‌സ് ആപ്പ് ചാരിറ്റി ഗ്രൂപ്പ് വഴി ബുഷ്‌റ എന്ന യുവതി പണം രൂപ സമാഹരിച്ച് മുങ്ങിയതായും ആരോപണമുണ്ട്. ഇവരുടെ ഭര്‍ത്താവ് എന്ന് പറയുന്ന ബഷീര്‍ എന്ന അബ്ദുല്ലയാണ് ഹലീമയെ മതംമാറാന്‍ സഹായിച്ചതെന്നും പറയുന്നു.

അതിനിടെ അമീറിനെ കണ്ടെത്താന്‍ ഹലീമ അബ്ദുല്ലയുടെ സഹായം തേടി. എന്നാല്‍ അമീര്‍ കര്‍ണാടകയിലുണ്ടെന്നും 10,000 രൂപ തന്നാല്‍ അവനെ തിരിച്ചെത്തിക്കാമെന്നുമാണ് അബ്ദുല്ല ഹലീമയോട് പറഞ്ഞത്. സ്വന്തം വീട്ടുകാരുടെ ഔദാര്യത്തില്‍ കഴിയുന്ന യുവതിക്ക് ഈ പണം കണ്ടെത്താന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. ഇതിന് ശേഷം ഹലീമയുടെ പേര് പറഞ്ഞ് പണം സ്വരൂപിച്ച വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുമായി ഹലീമ ബന്ധപ്പെടുകയും അമീറിനെ കണ്ടെത്താന്‍ അബ്ദുല്ല പണം ചോദിച്ച കാര്യം വെളിപ്പെടുത്തുകയും ചെയ്തു. ഇതറിഞ്ഞ ഗ്രൂപ്പിലെ ഏതാനും അംഗങ്ങള്‍ ഹലീമയുടെ വീട്ടിലെത്തുകയും അബ്ദുല്ലയെ തന്ത്രപൂര്‍വം അവിടെയെത്തിക്കുകയുമായിരുന്നു. അബ്ദുല്ലയെ കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചെങ്കിലും തുടര്‍നടപടികളെടുക്കാന്‍ പോലീസ് തയ്യാറായില്ല.

ഇതിന് ശേഷമാണ് ഫിജോ ഹാരിസ് ഈ പ്രശ്‌നത്തില്‍ ഇടപെടുന്നത്. ചിലരുടെ സഹായത്തോടെ അമീറിന്റെ വീട് കണ്ടെത്തി. എന്നാല്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ അവിടെ അപരിചതര്‍ പോകുന്നത് അപകടമാണെന്നായിരുന്നു അവര്‍ ഫിജോ ഹാരിസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയിലെ മലയാളി എസ് ഡി പി ഐ പ്രവര്‍ത്തകനായ മന്‍സൂറിന്റെ സഹായത്തോടെ അമീറിന്റെ വീട്ടുകാരെ ബന്ധപ്പെട്ടു. അമീര്‍ ഒരു അപകടത്തില്‍ പെട്ട് കൊല്‍ക്കത്തയിലെ എസ് എസ് കെ എം ആശുപത്രിയില്‍ കോമയിലാണെന്നായിരുന്നു അമീറിന്റെ വീട്ടുകാര്‍ അറിയിച്ചത്. അമീര്‍ ഒരു അപകടത്തില്‍ പെട്ടുവെന്നത് സത്യമായിരുന്നു. എന്നാല്‍ കോമയിലാണെന്ന് വീട്ടുകാര്‍ കള്ളം പറയുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

ഇതിന് ശേഷം അമീറുമായി നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ തനിക്ക് അപകടത്തിന് ശേഷം ഓര്‍മ ശക്തി നഷ്ടപ്പെട്ടുവെന്നും നിങ്ങള്‍ പറഞ്ഞപ്പോഴാണ് ഹലീമയെ ഓര്‍മ വന്നതെന്നും തനിക്ക് ഇപ്പോള്‍ തന്നെ ഹലീമയെ കാണണമെന്ന് എസ് ഡി പി ഐ പ്രവര്‍ത്തകരോട് വാശി പിടിക്കുകയും ചെയ്തു. ഇതിന് ശേഷം അമീര്‍ കൊല്‍ക്കത്തയില്‍ നിന്നും ഹലീമയെ ഫോണില്‍ വിളിച്ച് താന്‍ നീലേശ്വരത്തേക്ക് വരുമെന്ന് അറിയിച്ചു. എന്നാല്‍ കാസര്‍കോട്ടേക്കെന്ന് പറഞ്ഞ് അമീര്‍ കൊല്‍ക്കത്തയില്‍ നിന്നും ട്രെയിന്‍ കയറി മുങ്ങാന്‍ സാധ്യതയുണ്ടെന്നത് മുന്നില്‍ കണ്ടാണ് ഗര്‍ഭിണിയായ ഹലീമയെയും കൊണ്ട് അങ്ങോട്ടേക്ക് തിരിക്കാന്‍ തീരുമാനിച്ചത്. കൊല്‍ക്കത്തയിലെത്തി അമീറിനെയും കൂട്ടി കാസര്‍കോട്ടേക്ക് മടങ്ങാനാണ് ഹലീമയുടെയും ഒപ്പമുള്ളവരുടെയും തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Neeleswaram, Woman, complaint, Police, news, Woman to go Bangal for searching husband

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL