city-gold-ad-for-blogger
Aster MIMS 10/10/2023

കൂളിക്കുന്ന് ബിവറേജസ് ഔട്ട്‌ലറ്റിന് എതിരെയുള്ള ജനകീയ സമരം: ഉമ്മന്‍ചാണ്ടി സമരപ്പന്തല്‍ സന്ദര്‍ശിച്ചു പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന കാലത്ത് മദ്യശാല വേണ്ടെന്ന് ഉമ്മന്‍ചാണ്ടി

ഉദുമ: (www.kasargodvartha.com 17.03.2017) കൂളിക്കുന്ന് ബിവറേജസ് ഔട്ട്‌ലറ്റിന് എതിരെയുള്ള ജനകീയ സമരത്തിന് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരപ്പന്തല്‍
 സന്ദര്‍ശിച്ചു. ജനവാസ കേന്ദ്രമായ കൂളിക്കുന്നില്‍ ബീവറേജസ് ഔട്ട്‌ലറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെയാണ് കൂളിക്കുന്ന് മദ്യ വി രുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ 12 ദിവസം പിന്നിടുന്ന അനിശ്ചിതകാല രാപ്പകല്‍ സമരത്തിന് പിന്തുണയുമായി ഉമ്മന്‍ചാണ്ടി എത്തിയത്.

ഗ്രാമങ്ങളുടെ സ്വഭാവിക ജീവിതരീതിയെയും, സ്ത്രീകളുടെയും കുട്ടികളുടെയും സഞ്ചാര സ്വാതന്ത്ര്യത്തെയും, ഭാവി തലമുറയെയും, അപകടത്തിലാക്കുന്ന രീതിയിലാണ് മദ്യശാല സ്ഥാപിക്കാന്‍ നീക്കം നടത്തുന്നത്. ഇത് ദൂര വ്യാപകമായ വിപത്തുകള്‍ സൃഷ്ടിക്കുമെന്നും, ബാലപീഡനങ്ങളുടെ കാലത്ത് ഗ്രാമങ്ങളിലേക്ക് പോലും മദ്യം സുലഭമാക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മത ജാതി രാഷ്ട്രീയ ഭേദമന്യേയുള്ള രാപ്പകല്‍ സമരത്തിലെ സ്ത്രീജന ബാഹുല്യം അധികൃതരുടെ കണ്ണ് തുറപ്പിക്കണമെന്നും സമരത്തിന് എല്ലാ പിന്തുണയും അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. 12 ദിവസം പിന്നിടുന്ന രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദ്ദേഹം സമര മരത്തില്‍ കൈയൊപ്പുചാര്‍ത്തി.
വിവിധ മതരാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും സമരപന്തലിലെത്തി ഐക്യദാര്‍ഢ്യം അറിയിച്ചു.

കൂളിക്കുന്ന് ബിവറേജസ് ഔട്ട്‌ലറ്റിന് എതിരെയുള്ള ജനകീയ സമരം: ഉമ്മന്‍ചാണ്ടി സമരപ്പന്തല്‍  സന്ദര്‍ശിച്ചു പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന കാലത്ത് മദ്യശാല വേണ്ടെന്ന് ഉമ്മന്‍ചാണ്ടി

ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹമ്മദലി, കോണ്‍ഗ്രസ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വാസു മാങ്ങാട്, മുസ്ലിം ലീഗ് ഉദുമ മണ്ഡലം ട്രഷറര്‍ ഹമീദ് മാങ്ങാട്, മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി. സി.പി.എം പെരുമ്പള ലോക്കല്‍ സെക്രട്ടറി ഇ.മനോജ്, സി.പി.എം ഉദുമ ഏരിയ കമ്മിറ്റി അംഗം എ.നാരായണന്‍ നായര്‍, സി.പി.എം പെരുമ്പള ലോക്കല്‍ കമ്മിറ്റി അംഗം എസ്.വി നടരാജന്‍, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി ബഷീര്‍ പാക്യാര തുടങ്ങിയവര്‍ മദ്യശാല വിരുദ്ധ സമരപന്തലിലെത്തി. അതിനിടെ കൂളിക്കുന്ന് മദ്യശാല വിരുദ്ധ അനിശ്ചിതകാല രാപ്പകല്‍ സമരത്തില്‍ കഞ്ഞിവെപ്പ് സമരമുറയുമായി കുടുംബശ്രീ പ്രവര്‍ത്തകരും രംഗത്തെത്തി.

കൂളിക്കുന്ന് ബിവറേജസ് ഔട്ട്‌ലറ്റിന് എതിരെയുള്ള ജനകീയ സമരം: ഉമ്മന്‍ചാണ്ടി സമരപ്പന്തല്‍  സന്ദര്‍ശിച്ചു പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന കാലത്ത് മദ്യശാല വേണ്ടെന്ന് ഉമ്മന്‍ചാണ്ടി

കൂളിക്കുന്ന് ബിവറേജസ് ഔട്ട്‌ലറ്റിന് എതിരെയുള്ള ജനകീയ സമരം: ഉമ്മന്‍ചാണ്ടി സമരപ്പന്തല്‍  സന്ദര്‍ശിച്ചു പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന കാലത്ത് മദ്യശാല വേണ്ടെന്ന് ഉമ്മന്‍ചാണ്ടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Uduma, Liquor, Liquor drinking, Strike, Oommen Chandy, visits, news, Koolikkunnu, Beverages Outlet, Strike against Koolikkunnu Beverages outlet; Oomen Chandy visits strike place

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL