city-gold-ad-for-blogger
Aster MIMS 10/10/2023

കളഞ്ഞുകിട്ടിയ പണവും രേഖകളും പേഴ്‌സും തിരികെ നല്‍കി ഫര്‍ണിച്ചര്‍ തൊഴിലാളി മാതൃകയായി

കാസര്‍കോട്: (www.kasargodvartha.com 17.03.2017) അടുക്കത്ത്ബയലിലെ കേളുക്കുന്നിലെ എസ് പുരന്ദരനാണ് താളിപ്പടുപ്പ് മൈതാനത്തിന് സമീപം കളഞ്ഞുകിട്ടിയ 14600 രൂപയും പേഴ്സിലുണ്ടായിരുന്ന എടിഎം കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളും മറ്റും ഉടമസ്ഥയെ കണ്ടെത്തി തിരികെ നല്‍കിയത്.

അടുക്കത്ത്ബയല്‍ ഗവ: യു പി സ്‌കൂളിലെ സീനിയര്‍ അസിസ്റ്റന്റ് അദ്ധ്യാപിക ഇ പി ശോഭകുമാരിയുടേതായിരുന്നു പേഴ്സ്. രണ്ടാഴ്ച മുമ്പ് രാവിലെ സ്‌കൂളിലേക്ക് നടന്നു വരുന്നതിനിടയിലാണ് പേഴ്സ് നഷ്ടപ്പെട്ടത്. സ്‌കൂളിലെത്തി നോക്കുമ്പോഴാണ് പേഴ്സ് കാണാതായ വിവരം അറിയുന്നത്. സഹാധ്യാപിക ലീലാവതിയേയും കൂട്ടി വന്ന വഴിയിലൂടെ തിരികെ നടന്നു തിരഞ്ഞെങ്കിലും പേഴ്സ് കണ്ടെത്താനുളള ശ്രമം വിഫലമായി. വീണ്ടും സ്‌കൂളിലെത്തുമ്പോഴേക്കും തന്റെ പേഴ്‌സുമായി പുരന്ദര സ്‌കൂള്‍ ഗേറ്റിനും മുമ്പില്‍ ടീച്ചറെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

കളഞ്ഞുകിട്ടിയ പണവും രേഖകളും പേഴ്‌സും തിരികെ നല്‍കി ഫര്‍ണിച്ചര്‍ തൊഴിലാളി മാതൃകയായി

താളിപ്പടുപ്പ് മൈതാനത്തിനു സമീപത്തുവെച്ചാണ് തനിക്കു ടീച്ചറുടെ പേഴ്സ് കിട്ടിയതെന്നും പേഴ്‌സിലുണ്ടായ രേഖകള്‍ നോക്കിയാണ് ടീച്ചറെ തിരിച്ചറിഞ്ഞതെന്നും പുരന്ദര പറഞ്ഞപ്പോള്‍ അടക്കാനാകാത്ത സന്തോഷമായിരുന്നു ടീച്ചറുടെ മുഖത്ത്. പാരിതോഷികമായി അതില്‍ നിന്ന് നല്ലൊരു തുക നല്‍കാന്‍ ശ്രമിച്ചെങ്കിലും പുരേന്ദര വാങ്ങാന്‍ കൂട്ടാക്കിയില്ല.

പിന്നീട് സ്‌കൂളില്‍ വെച്ച് നടന്ന പ്രീപ്രൈമറി കലോത്സവ ചടങ്ങിലേക്ക് ഹെഡ്മാസ്റ്റര്‍ യു രാമയും പി ടി എ പ്രസിഡണ്ട് കെ സുരേന്ദരനും പുരേന്ദരനെ നിര്‍ബന്ധപൂര്‍വം ക്ഷണിച്ചു വരുത്തി ആദരിക്കുകയായിരുന്നു. പ്രീപ്രൈമറിയില്‍ യു കെ ജി ക്ലാസ്സില്‍ പഠിക്കുന്ന ഏകമകന്‍ ബി പ്രഥമിന്റെ പിതാവുകൂടിയാണ് പുരന്ദര. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ചിത്രകലയാണ് ഭാര്യ. കേളുക്കുന്നില്‍ വാടക വീട്ടില്‍ താമസിക്കുന്ന പുരന്ദരയ്ക്ക് പരാധീനത ധാരാളം ഉണ്ടെങ്കിലും സത്യസന്ധത കൈവിടാന്‍ മനസ്സനുവദിച്ചില്ലെന്നു പുരന്ദര പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Adkathbail, Cash, Pan card, School, Purse,Returned, Furniture employee, ATM Card, Adhar card, F urniture employee returns lost amount.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL