Join Whatsapp Group. Join now!
Aster MIMS 10/10/2023

ഷാര്‍ജയില്‍ മരിച്ച റഫീഖിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിച്ച് ഖബറടക്കും

ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ച കളനാട്ടെ റഫീഖിന്റെ (35) മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിച്ച് ഖബറടക്കും. ഞായറാഴ്ച രാത്രി 11.30 മണിയോടെ Kalanad, Death, Sharjah, Dead body, Airport, Gulf, Youth, Kasaragod, Rafeeq
ഷാര്‍ജ: (www.kasargodvartha.com 12.03.2017) ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ച കളനാട്ടെ മുഹമ്മദ് റഫീഖിന്റെ (35) മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ദുബൈയില്‍ നിന്നും ഞായറാഴ്ച രാത്രി 11.30 നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് നാട്ടിലെത്തിക്കുക. തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ മംഗളൂരുവിലെത്തിക്കുന്ന മൃതദേഹം കളനാട്ടെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം രാവിലെ 7.30 മണിയോടെ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


ഷാര്‍ജ റോളയിലെ അല്‍ ഗുവൈര്‍ മാര്‍ക്കറ്റില്‍ ഫാന്‍സി കട നടത്തിവരികയായിരുന്ന റഫീഖ് കാരുണ്യം കളനാട്, ജാമിഅ സഅദിയ അറബിയ്യ, സുന്നീ സംഘടനകള്‍ എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമാ നിസ്‌കാരത്തിനായി കടയടച്ച് പോകുന്നതിനിടെ തലകറക്കം അനുഭവപ്പെട്ട റഫീഖ് മുറിയിലേക്ക് പോകുന്നതിനായി സ്‌റ്റെപ്പ് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

റഫീഖിന്റെ നിര്യാണത്തില്‍ യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ അയ്യങ്കോല്‍, കെ എം സി സി നേതാവ് കെ പി അബ്ബാസ് കളനാട്, എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സലാഹുദ്ദീന്‍ അയ്യൂബി കളനാട്, കാരുണ്യം കളനാട് ചെയര്‍മാന്‍ അബ്ദുല്‍ ഹക്കീം ഹാജി കോഴിത്തിടില്‍, സെക്രട്ടറി കെ എം കെ ളാഹിര്‍, ട്രഷറര്‍ അഹ് മദ് ഉപ്പ് തുടങ്ങിയവര്‍ അനുശോചിച്ചു.

Content Updated


Related News: കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kalanad, Death, Sharjah, Dead body, Airport, Gulf, Youth, Kasaragod, Rafeeq.