Join Whatsapp Group. Join now!
Aster MIMS 10/10/2023

തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ കിട്ടി, യുവതി അറസ്റ്റില്‍

പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ തന്നെ മലയോര മേഖലയായ വെച്ചൂ Top-Headlines, arrest, Police, Police rescue baby abducted from Kozhencherry hospital
പത്തനംതിട്ട: (www.kasargodvartha.com 11/03/2017) പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ തന്നെ മലയോര മേഖലയായ വെച്ചൂച്ചിറയില്‍ നിന്നാണ് കുഞ്ഞിനെ പോലീസ് കണ്ടെത്തിയത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ റാന്നി സ്വദേശിനി ലീനയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

റാന്നി മാടത്തുംപടി കാവുംമൂലയില്‍ സജി ചാക്കോ, അനിത ദമ്പതിമാരുടെ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ 11 നാണ് ആശുപത്രി ജീവനക്കാരി എന്ന നിലയില്‍ അച്ഛനില്‍ നിന്ന് കുഞ്ഞുമായി സ്ത്രീ കടന്നുകളഞ്ഞത്.
കുഞ്ഞിനെ മോഷ്ടിച്ചു എന്ന് കരുതുന്ന സ്ത്രീയുടെ വ്യക്തമായ ചിത്രങ്ങള്‍ ആശുപത്രിയിലെ സിസി ടിവിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. 30 വയസ് പ്രായം വരുന്ന സ്ത്രീ മാര്‍ച്ച് എട്ടിനും ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്നും വിവരം ലഭിച്ചിരുന്നു.

ഈ മാസം എട്ടിന് രാവിലെ 8.40ന് ഇവര്‍ ആശുപത്രിയില്‍ എത്തിയിരുന്നതായി സിസിടിവിയിലുണ്ട്. ശസ്ത്രക്രിയാമുറിയുടെ മുന്നില്‍ നില്‍ക്കുന്നതായാണ് കാണുന്നത്. പിന്നീട് ഉച്ചയ്ക്ക് വന്ന ഇവര്‍ വൈകിട്ട് അഞ്ചു വരെ അവിടെ പടിയില്‍ ഇരിക്കുന്നുണ്ട്. എട്ടിന് ഇവര്‍ ധരിച്ചിരുന്ന വസ്ത്രമല്ല സംഭവം നടന്ന ഒമ്പതിന് ദൃശ്യങ്ങളില്‍ കാണുന്നത്. അതിനാല്‍ ഇവര്‍ സമീപത്തെ ലോഡ്ജുകളിലോ മറ്റോ താമസിച്ചാണോ ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത് എന്ന് പോലീസ് സംശയിച്ചിരുന്നു.

സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോ?, എന്തിനു വേണ്ടിയാണ് ഇവര്‍ കുട്ടിനെ തട്ടിയെടുത്തത് എന്നതിനെക്കുറിച്ചെല്ലാം ശക്തമായ അന്വേഷണം നടക്കുകയാണ്. തട്ടിക്കൊണ്ടു പോയ കുട്ടിയെ രണ്ടു ദിവസത്തിനകം കണ്ടെത്താനായത് പൊലീസിന്റെ വലിയ നേട്ടമാണ്. സംഭവം നടന്ന ഉടന്‍ തന്നെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് തയാറാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സമീപത്തെ ടെലിഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിനു കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് യുവതിയെ പൊലീസ് കണ്ടെത്തുന്നത്. സ്ഥലം എംഎല്‍എ വീണ ജോര്‍ജും പൊലീസിന് വേണ്ട സഹായങ്ങള്‍ ചെയ്യുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഒരു സംയുക്ത അന്വേഷണത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പെട്ടെന്നു തന്നെ കുട്ടിയെ കണ്ടെത്താനായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top-Headlines, arrest, Police, Police rescue baby abducted from Kozhencherry hospital.