Join Whatsapp Group. Join now!
Aster MIMS 10/10/2023

ആളുകള്‍ നോക്കിനില്‍ക്കെ പുഴയില്‍ ചാടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

ആളുകള്‍ നോക്കിനില്‍ക്കെ ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്ന് പുഴയില്‍ ചാടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. ചെര്‍ക്കള Kasaragod, Bridge, River, Youth, Natives, Deadbody, Police, Hospital, Fire Force, Treatment, Family, Mortuary.
കാസര്‍കോട്: (www.kasargodvartha.com 17/03/2017) ആളുകള്‍ നോക്കിനില്‍ക്കെ ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്ന് പുഴയില്‍ ചാടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. ചെര്‍ക്കള എടനീരിലെ കോലാച്ചിയടുക്കത്ത് ബി എം മുഹമ്മദ്-നഫീസ ദമ്പതികളുടെ മകന്‍ എം ജംഷീദ്(25) ആണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയ്ക്ക് 7.15 മണിയോടെയാണ് ജംഷീദ് പുഴയില്‍ ചാടിയത്.

വാഹന യാത്രക്കാരും മറ്റുമാണ് യുവാവ് പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടുന്നത് കണ്ടത്. ഇവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കള്‍ മോര്‍ച്ചറിയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഒന്നരവര്‍ഷം മുമ്പ് ജംഷീദ് മാനസികാസ്വാസ്ഥ്യത്തിന് ചികില്‍സയിലായിരുന്നുവെന്നും പിന്നീട് അസുഖം ഭേദപ്പെട്ടുവെന്നും ബന്ധുക്കള്‍ പോലീസിനോട് വെളിപ്പെടുത്തി.

Kasaragod, Bridge, River, Youth, Natives, Deadbody, Police, Hospital, Fire Force, Treatment, Family, Mortuary.

വ്യാഴാഴ്ച ഉച്ചയോടെ ഹോട്ടല്‍ ജോലി അന്വേഷിച്ചുപോകുന്നുവെന്ന് പറഞ്ഞാണ് ജംഷീദ് വീട്ടില്‍ നിന്നിറങ്ങിയത്. രാത്രിയായിട്ടും യുവാവ് തിരിച്ചുവരാതിരുന്നതിനാല്‍ വീട്ടുകാര്‍ അന്വേഷണത്തിലായിരുന്നു. വെള്ളിയാഴ്ചയാണ് ജംഷീദ് പുഴയില്‍ ചാടി മരിച്ചുവെന്ന് വീട്ടുകാര്‍ സ്ഥിരീകരിച്ചത്. സഹോദരങ്ങള്‍: സുബൈര്‍, ഫെര്‍മിന, ഷംന മിനാസ്, ജലീമ നസ്‌റിം. മൃതദേഹം വൈകുന്നേരം ബോവിക്കാനം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Related News:
ആളുകള്‍ നോക്കിനില്‍ക്കെ ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Bridge, River, Youth, Natives, Deadbody, Police, Hospital, Fire Force, Treatment, Family, Mortuary, Man jumped into river identified.