city-gold-ad-for-blogger
Aster MIMS 10/10/2023

പശുക്കളുമായി ബി ജെ പി ചൊവ്വാഴ്ച സബ് ജയിലിലേക്ക് മാര്‍ച്ച് നടത്തും

കാസര്‍കോട്: (www.kasargodvartha.com 20/03/2017) പശുവിനെ കൊന്ന് ബീഫ് ഫെസ്റ്റ് നടത്തുന്നവര്‍ക്ക് പ്രമോഷനും ഗോപൂജ നടത്തിവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുകയും ചെയ്ത പിണറായി സര്‍ക്കാറിന്റെ നടപടിക്കെതിരെ തുറന്ന പോരാട്ടവുമായി ബിജെപി രംഗത്ത്. ഗോപൂജയുടെ പേരില്‍ ചീമേനി തുറന്ന ജയിലിലെ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത സംസ്ഥാനസര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ചൊവ്വാഴ്ച രാവിലെ കാസര്‍കോട് സബ്ജയിലിലേക്ക് പശുക്കളുമായി എത്തുകയും ജയിലിന് മുന്നില്‍ ഗോപൂജ നടത്തുകയും ചെയ്യുമെന്ന് ജില്ലാപ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഗോപൂജയെ വര്‍ഗീയതയായും മതേതരത്വത്തിന് എതിരായും ചിത്രീകരിക്കുന്ന പിണറായി സര്‍ക്കാര്‍ ചീമേനി തുറന്ന ജയിലിലെ ഗോപൂജയുടെ പേരില്‍ സൂപ്രണ്ട് എ ജി സുരേഷിനെ സസ്‌പെന്റ് ചെയ്തത് പ്രീണനരാഷ്ട്രീയത്തിന്റെ ഭാഗമാണ്. മതവിശ്വാസത്തിന്റെ ഭാഗമായി നടത്തുന്ന ചടങ്ങുകള്‍ വര്‍ഗീയമല്ല. ചീമേനി തുറന്ന ജയിലില്‍ പശുക്കളെ സൗജന്യമായി നല്‍കുമ്പോഴാണ് ഗോപൂജ നടത്തിയത്. ഇതിന്റെ പേരില്‍ സര്‍ക്കാറിന് ധനനഷ്ടമില്ല. ഹിന്ദു ആചാരത്തെ അവഹേളിക്കുന്നതിനുവേണ്ടി മാത്രമാണ് ഗോപൂജക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

പശുക്കളുമായി ബി ജെ പി ചൊവ്വാഴ്ച സബ് ജയിലിലേക്ക് മാര്‍ച്ച് നടത്തും

ചീമേനി തുറന്ന ജയില്‍ ഉള്‍പ്പെടെ കേരളത്തിലെ ജയിലുകളിലെല്ലാം വെള്ളിയാഴ്ചകളില്‍ മുസ്ലിം പണ്ഡിതന്‍മാരായ ഇമാമുകാരുടെ നേതൃത്വത്തില്‍ ജുമുഅ നടക്കാറുണ്ട്. ഞായറാഴ്ചകളില്‍ ക്രൈസ്തവ പുരോഹിതന്‍മാരുടെ നേതൃത്വത്തില്‍ ബൈബിള്‍ പഠനം നടത്തുന്നു. ക്രൈസ്തവ സംഘടനകള്‍ ജയിലുകളിലേക്ക് വിവിധ സാധനങ്ങള്‍ സംഭാവനയായി നല്‍കുന്നുണ്ട്. എന്നാല്‍ ഹിന്ദുമതസ്ഥാപനം ജയിലില്‍ എന്തെങ്കിലും നല്‍കിയാല്‍ അതിനെ വര്‍ഗീയതയായി പ്രചരിപ്പിക്കുകയാണ്.

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എല്ലാ മലയാളമാസവും ഒന്നാംതീയതി ഗണപതി ഹോമം നടക്കാറുണ്ട്. തൃശൂരിലെ തുറന്ന ജയിലിനോടനുബന്ധിച്ച് ക്ഷേത്രവും പൂജയും ഉല്‍സവങ്ങളുമുണ്ട്. വിയ്യൂര്‍ ജയിലിലെ തടവുകാര്‍ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് നടക്കാറുള്ള കാവടിയാട്ടത്തിന് സ്വീകരണം നല്‍കുന്നു.

ചീമേനി തുറന്ന ജയിലിലെ ഗോപൂജക്കെതിരെ നിലപാടെടുക്കുന്ന പിണറായി സര്‍ക്കാറിന് മറ്റുജയിലുകളിലെ മതവിശ്വാസത്തിന്റെ ഭാഗമായുള്ള ചടങ്ങുകളെ നിരോധിക്കാന്‍ ധൈര്യമുണ്ടോയെന്ന് ശ്രീകാന്ത് ചോദിച്ചു. ജയിലിലെ ഗോപൂജക്കെതിരെ ഇതരമതവിശ്വാസികളൊന്നും പ്രതിഷേധവുമായി മുന്നോട്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സിപിഎമ്മിന്റെ നീക്കം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. സസ്‌പെന്‍ഷന്‍ നടപടിക്ക് വിധേയനായ ജയില്‍ സൂപ്രണ്ടിന് ബിജെപിയുമായോ സംഘപരിവാര്‍ സംഘടനകളുമായോ യാതൊരു ബന്ധവുമില്ല.

കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍ ജി ഒ അസോസിയേഷന്റെ ഭാരവാഹിയായിരുന്നു ജയില്‍ സൂപ്രണ്ട് എ ജി സുരേഷ്. എന്നാല്‍ സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസും എന്‍ ജി ഒ അസോസിയേഷനും തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ഗോപൂജ വിഷയത്തില്‍ ഹിന്ദുമതാചാരത്തെ അവഹേളിച്ച പിണറായി സര്‍ക്കാര്‍ പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


ചീമേനി തുറന്ന ജയിലില്‍ ഗോപൂജ, പശുക്കളെ കൊണ്ടുവന്നത് പോലീസ് അകമ്പടിയോടു കൂടി; സംഭവത്തില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു

ചീമേനി തുറന്ന ജയിലില്‍ ഗോ പൂജ: ജയിലിലും സംഘപരിവാര്‍ അജണ്ട; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

ചീമേനി തുറന്ന ജയിലിലെ ഗോപൂജ: ജയില്‍ സൂപ്രണ്ടിനോട് ഡി ഐ ജി വിശദീകരണം തേടി

ചീമേനി തുറന്ന ജയിലിലെ ഗോപൂജ: സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ച് മുഖ്യമന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയണം: അഡ്വ. കെ ശ്രീകാന്ത്

Keywords: Kasaragod, BJP, Cow, Sub Jail, Cheemeni, Suspension, Congress, Superintendent, Cow Worship, Jail Superintendent suspend issue; BJP against govt.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL