Join Whatsapp Group. Join now!
Aster MIMS 10/10/2023

25 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ കൂലിത്തൊഴിലാളിയായ കൃഷ്ണപ്പ പൂജാരിയെ ഹൈക്കോടതി നിര്‍ദേശ പ്രകാരം വീട്ടില്‍ നിന്നും ഒഴിപ്പിച്ചു

25 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ കൂലിത്തൊഴിലാളിയായ കൃഷ്ണപ്പ പൂജാരിയെ ഹൈക്കോടതി നിര്‍ദേശ പ്രകാരം വീട്ടില്‍ നിന്നും ഒഴിപ്പിച്ചു. ബന്തിയോട്Kasaragod, Kerala, Kumbala, High-Court, news, High court verdict implemented; evacuation complete
കുമ്പള: (www.kasargodvartha.com 11/03/2017) 25 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ കൂലിത്തൊഴിലാളിയായ കൃഷ്ണപ്പ പൂജാരിയെ ഹൈക്കോടതി നിര്‍ദേശ പ്രകാരം വീട്ടില്‍ നിന്നും ഒഴിപ്പിച്ചു. ബന്തിയോട് കൊക്കച്ചാലിലെ കൂലിത്തൊഴിലാളിയായ കൃഷ്ണപ്പ പൂജാരിക്കാണ് സ്വന്തമായി നിര്‍മ്മിച്ച ഓടുപാകിയ വീട്ടില്‍ നിന്നും കോടതി ഉത്തരവു പ്രകാരം കുടിയിറങ്ങേണ്ടിവന്നത്.

2012 ല്‍ കാസര്‍കോട് മുന്‍സിഫ് കോടതി സ്ഥലവാസിയായ സദാശിവ കര്‍ണയുടെ പരാതിയില്‍ വീടൊഴിഞ്ഞു കൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. സര്‍വ്വെ നമ്പര്‍ 77 ല്‍പെട്ട സദാശിവ കര്‍ണയുടെ സ്ഥലത്താണ് കൃഷ്ണപ്പ പൂജാരി വീടുനിര്‍മ്മിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വീട് ഒഴിഞ്ഞുകൊടുക്കാന്‍ കോടതി ഉത്തരവായത്. ഇതിനെതിരെ കൃഷ്ണപ്പ പൂജാരി ജില്ലാ കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്ന് കൃഷ്ണപ്പ പൂജാരി ഹൈക്കോടതിയെ സമീപിക്കുകയും വീടൊഴിഞ്ഞുകൊടുക്കാന്‍ ഹൈക്കോടതിയും നിര്‍ദേശിക്കുകയായിരുന്നു.


കഴിഞ്ഞ ദിവസം മുന്‍സിഫ് കോടതി ആമിന്‍ പോലീസ് സന്നാഹത്തോടെ എത്തി വീട്ടില്‍ നിന്നും കൃഷ്ണപ്പ പൂജാരിയെയും ഭാര്യയെയും മക്കളെയും ഒഴിപ്പിക്കുകയും സാധനങ്ങള്‍ പുറത്ത് എത്തിച്ച് വീടിന്റെ അവകാശം സദാശിവ കര്‍ണയ്ക്ക് കൈമാറുകയുമായിരുന്നു. കൃഷ്ണപ്പ പൂജാരിയുടെ മാതാവിന്റെ പേരില്‍ സര്‍വ്വെ നമ്പര്‍ 75 ല്‍പെട്ട സ്ഥലത്ത് 60 സെന്റ് സ്ഥലം ഇവര്‍ക്കുണ്ട്. എന്നാല്‍ കൃഷ്ണപ്പ പൂജാരി വീടുവെച്ചത് സദാശിവ കര്‍ണയുടെ സ്ഥലത്തായിരുന്നു. വീട് നിര്‍മിക്കാന്‍ ഗ്രാമപഞ്ചായത്ത് സഹായവും അനുവദിച്ചിരുന്നു. സദാശിവ കര്‍ണ താമസിക്കുന്നത് ഈ സ്ഥലത്തിന് ഒന്നര കിലോമീറ്റര്‍ അകലെയാണ്. സ്ഥലം എല്ലാ സമയത്തും നോക്കിനടത്താന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് കൃഷ്ണപ്പ പൂജാരി ഇവരുടെ സ്ഥലത്ത് വീടുകെട്ടിയതായുള്ള പരാതിയുയര്‍ന്നത്. ഇതിനുശേഷമാണ് കേസ് നടപടികള്‍ ആരംഭിച്ചത്.

മറ്റൊരാള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമി സദാശിവ കര്‍ണ വിലകൊടുത്തു വാങ്ങുകയായിരുന്നു. സ്ഥലം വില്‍പന നടത്തിയത് ശരിയായ നടപടിയല്ലെന്ന് കാണിച്ച് കൃഷ്ണപ്പ പൂജാരിയും കേസ് നല്‍കിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കോടതി വിധി നടപ്പാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)







Keywords: Kasaragod, Kerala, Kumbala, High-Court, news, High court verdict implemented; evacuation complete