city-gold-ad-for-blogger
Aster MIMS 10/10/2023

രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച രണ്ടര ക്വിന്റല്‍ മാങ്ങകള്‍ പഴക്കടകളില്‍ നിന്നും പിടിച്ചെടുത്ത് നശിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 16.03.2017) കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച രണ്ടര ക്വിന്റല്‍ മാങ്ങകള്‍ കാസര്‍കോട്ടെ പഴക്കടകളില്‍ നിന്നും ഫുഡ് സേഫ്റ്റി വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു.

കഴിഞ്ഞ ദിവസം മുള്ളേരിയ പൈക്കയിലെ ഒരു വീട്ടില്‍ നിന്നും പിടികൂടിയ കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച അതേ വിഭാഗത്തില്‍ പെട്ട മാങ്ങകളാണ് കാസര്‍കോട്ടെ പഴക്കടളില്‍ നിന്നും കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് ഇവ പിടിച്ചെടുത്ത് നശിപ്പിച്ചതെന്ന് കാസര്‍കോട് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ വി കെ പ്രദീപ്കുമാര്‍ പറഞ്ഞു.

രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച രണ്ടര ക്വിന്റല്‍ മാങ്ങകള്‍ പഴക്കടകളില്‍ നിന്നും പിടിച്ചെടുത്ത് നശിപ്പിച്ചു


12 ബോക്‌സ് മാങ്ങകളാണ് പിടികൂടി നശിപ്പിച്ചത്. ഒരു ബോക്‌സില്‍ 20 കിലോയിലധികം മാങ്ങകളാണ് ഉണ്ടായിരുന്നത്. ഭക്ഷ്യവസ്തുക്കളുടെ പരിശോധന വരുംദിവസങ്ങളിലും കര്‍ശനമാക്കുമെന്ന് ഫുഡ് സേഫ്റ്റി വിഭാഗം മുന്നറിയിപ്പ് നല്‍കി. നിരവധി പരാതികളാണ് ഓരോ ദിവസവും ഫുഡ് സേഫ്റ്റി വിഭാഗത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വെള്ളരിക്കുണ്ടില്‍ വെളിച്ചണ്ണയില്‍ മായം കണ്ടെത്തിയതായുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

Keywords: Kerala, kasaragod, Fruits, Food, Raid, Shop, news, Mango, 12 boxes, Food safety, VK Pradeepkumar, Paika, Kasargod town, Street traders, Calcium Carbaid, calcium carbide, Food safety raid: 2.5 Quintal mango seized

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL