City Gold
news portel
» » » » » » » » » » » ജലസ്രോതസ്സുകള്‍ക്ക് സമീപത്തെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കണമെന്ന് കളക്ടര്‍

kasargodvartha android application
നീലേശ്വരം: (www.kasargodvartha.com 20.03.2017) വെളളരിക്കുണ്ട് താലൂക്ക് പരിധിയിലെ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം, കളളാര്‍, പനത്തടി, ബളാല്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ പട്ടയഭൂമിയില്‍ കൂടി ഒഴുകുന്നതും സബ് ഡിവിഷന്‍ ചെയ്യാത്തതുമായ പുഴ, തോട്, അരുവി എന്നിവയ്ക്ക് സമീപത്തെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തികളും 90 ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു ഉത്തരവിട്ടു.

വെളളരിക്കുണ്ട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ജലസ്രോതസ്സുകള്‍ വ്യാപകമായി കയ്യേറുന്നതായും നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് വെളളരിക്കുണ്ട് താലൂക്ക് ഓഫീസില്‍ നടന്ന യോഗത്തിലാണ് ജില്ലാകളക്ടര്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.



വെളളരിക്കുണ്ട് താലൂക്ക് പരിധിയില്‍പെടുന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍ പട്ടയഭൂമിയില്‍ ഒഴുകുന്ന ജലസ്രോതസ്സുകള്‍ക്ക് സമീപത്തെ കയ്യേറ്റങ്ങള്‍ തടയേണ്ടതാണ്. പുഴകളുടെ സബ്ഡിവിഷന്‍ ജോലികള്‍ തീരുന്നതുവരെ തദ്ദേശത്ത് നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കാന്‍ പാടില്ല. സബ്ഡിവിഷന്‍ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങളും ചെലവുകളും പഞ്ചായത്ത് ഫണ്ടില്‍ നിന്ന് വഹിക്കണം.

കാസര്‍കോട് സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ വെളളരിക്കുണ്ട് തഹസില്‍ദാരുമായും ബന്ധപ്പെട്ട വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ട് പുഴ, തോട്, അരുവി എന്നിവയുടെ സബ്ഡിവിഷന്‍ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, kasaragod, Nileshwaram, Construction plan, District Collector, Balal, Vellarikundu, water, news,  Construction should be stopped near water resources  

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date