city-gold-ad-for-blogger
Aster MIMS 10/10/2023

ഗര്‍ഭിണിയായപ്പോള്‍ മുങ്ങിയ ഭര്‍ത്താവിനെ കണ്ടെത്താമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ട ഭര്‍ത്താവിന്റെ സുഹൃത്തിനെ യുവതി തന്ത്രപൂര്‍വ്വം കുടുക്കി

നീലേശ്വരം: (www.kasargodvartha.com 17.03.2017) ഗര്‍ഭിണിയായപ്പോള്‍ മുങ്ങിയ ഭര്‍ത്താവിനെ കണ്ടെത്താമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ട ഭര്‍ത്താവിന്റെ സുഹൃത്തിനെ യുവതി തന്ത്രപൂര്‍വ്വം കുടുക്കി. ബംഗാള്‍ സ്വദേശിയായ ഭര്‍ത്താവ് അമീറുല്‍ ഇസ്‌ലാം നാടുവിട്ടപ്പോള്‍ ഇയാളെ കണ്ടെത്താമെന്നുപറഞ്ഞ് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട അമീറിന്റെ സുഹൃത്തിനെയാണ് അമീറിന്റെ ഭാര്യ ഹലീമ തന്ത്രപൂര്‍വ്വം കുടുക്കിയത്.

ഭര്‍ത്താവ് അമീറിനെ കാണാതായപ്പോള്‍ ഹലീമ പലയിടങ്ങളിലും തിരച്ചില്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി നേരത്തേ വാടകയ്ക്ക് താമസിച്ചിരുന്ന ഉദുമ പാലക്കുന്നിലും യുവതി എത്തി. ഇവിടെ നിന്നും അമീറുല്‍ ഇസ്‌ലാമിന്റെ സുഹൃത്തിനെയും ഹലീമ സന്ദര്‍ശിച്ചിരുന്നു. ഇതിന് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് അമീര്‍ എവിടെയുണ്ടെന്ന് തനിക്കറിയാമെന്നും ഒരു ലക്ഷം രൂപ തന്നാല്‍ അമീറിനെ കണ്ടെത്തി തരാമെന്നും പറഞ്ഞ് അജ്ഞാതന്‍ ഹലീമയെ മൊബൈലില്‍ വിളിച്ചത്.

ഗര്‍ഭിണിയായപ്പോള്‍ മുങ്ങിയ ഭര്‍ത്താവിനെ കണ്ടെത്താമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ട ഭര്‍ത്താവിന്റെ സുഹൃത്തിനെ യുവതി തന്ത്രപൂര്‍വ്വം കുടുക്കി

തുടര്‍ന്ന് ഹലീമ തന്ത്രപൂര്‍വ്വം യുവാവിനെ പണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അപ്പോഴാണ് തന്നെ വിളിച്ച് പണം കൈക്കലാക്കാന്‍ ശ്രമിച്ചത് പാലക്കുന്നിലെ അമീറിന്റെ സുഹൃത്താണെന്ന് മനസ്സിലായത്. ഇയാള്‍ക്ക് ചായ നല്‍കുന്നതിനിടയിലാണ് ഹലീമ മുറിക്കകത്ത് പൂട്ടിയിട്ടത്.


പിന്നീട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് പ്രശ്‌നം തീര്‍ത്തത്. ഹലീമ പരാതി നല്‍കാത്തതിനാല്‍ പോലീസ് കേസെടുക്കാതെ താക്കീത് നല്‍കി വിട്ടയക്കുകയാണുണ്ടായത്.
Related News:  മതംമാറ്റി വിവാഹം കഴിച്ചു; ഗര്‍ഭിണിയായപ്പോള്‍ മുങ്ങി, ബംഗാള്‍ സ്വദേശിയായ ഭര്‍ത്താവിനെ തേടി യുവതി കൊല്‍ക്കത്തയിലേക്ക്

ഒടുവില്‍ ഹലീമയ്ക്ക് തന്റെ പ്രീയതമന്‍ അമീറുല്‍ ഇസ്‌ലാമിനെ തിരിച്ചുകിട്ടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: kasaragod, Kerala, Neeleswaram, news, Women, husband, wife, Cheating, Missing, Ameerul Islam, Haleema, Complaint, Cheating man held

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL