city-gold-ad-for-blogger
Aster MIMS 10/10/2023

പുതിയ തട്ടിപ്പുസംഘം രംഗത്ത്! നറുക്കെടുപ്പില്‍ സാംസങ് ഗ്യാലക്‌സി ഫോണ്‍ സമ്മാനം അടിച്ചിട്ടുണ്ടെന്ന് കാണിച്ച് മൊബൈല്‍ സന്ദേശം; കൊരിയർ ചാര്‍ജടക്കം 3,250 രൂപ മുടക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയത് നൂറുരൂപ പോലും വിലയില്ലാത്ത ലോക്കറ്റുകള്‍

കാസർകോട്: (www.kasargodvartha.com 19.03.2017) നറുക്കെടുപ്പില്‍ 13,000 രൂപയുടെ സമ്മാനങ്ങള്‍ അടിച്ചിട്ടുണ്ടെന്ന് കാണിച്ച് വന്ന മൊബൈല്‍ സന്ദേശത്തില്‍ വിശ്വസിച്ച് കൊരിയർ ചാര്‍ജടക്കം 3,250 രൂപ മുടക്കിയ ഓട്ടോ ഡ്രൈവര്‍ വഞ്ചിക്കപ്പെട്ടു. നൂറുരൂപ പോലുമില്ലാത്ത സ്വര്‍ണനിറം പൂശിയ ലോക്കറ്റുകളാണ് ഡ്രൈവര്‍ക്ക് ലഭിച്ചത്.  ബദിയഡുക്ക കന്യപ്പാടിയിലെ ഓട്ടോ റിക്ഷ ഡ്രൈവർ  ഉദയനാണ് തട്ടിപ്പിനിരയായത്.

നറുക്കെടുപ്പില്‍ 13,000 രൂപയുടെ സാംസങ് ഗ്യാലക്‌സി ഫോണ്‍ സമ്മാനമടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ഉദയന് സന്ദേശം വന്നത്. 3250 പോസ്റ്റ് ചാര്‍ജടക്കം നിരന്തരം കോള്‍ ചെയ്ത ഉദയന്‍ തട്ടിപ്പാണോ എന്ന് ആദ്യം ചോദിച്ചപ്പോള്‍ അല്ലെന്നും ഇന്ത്യയിൽ ഓരോ സംസ്ഥാനത്തും ഏതാനും ഫോണുകൾ കമ്പനി നൽകുകയാണെന്നുമായിരുന്നു മറുപടി. വിശ്വാസം ആര്‍ജിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ഉദയന്‍ തന്റെ പേരും വിലാസവും നല്‍കി. സമ്മാനം പിന്നീട് തപാല്‍ മാര്‍ഗം എത്തി. പോസ്റ്റ് ഓഫീസില്‍ നിന്നും കവര്‍ തുറന്നപ്പോഴാണ് 100 രൂപ പോലും വില ഇല്ലാത്ത സ്വര്‍ണനിറം പൂശിയ ലോക്കറ്റുകളാണെന്ന് വ്യക്തമായത്.

പുതിയ തട്ടിപ്പുസംഘം രംഗത്ത്! നറുക്കെടുപ്പില്‍ സാംസങ് ഗ്യാലക്‌സി ഫോണ്‍ സമ്മാനം അടിച്ചിട്ടുണ്ടെന്ന് കാണിച്ച് മൊബൈല്‍ സന്ദേശം; കൊരിയർ ചാര്‍ജടക്കം 3,250 രൂപ മുടക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയത് നൂറുരൂപ പോലും വിലയില്ലാത്ത ലോക്കറ്റുകള്‍

താന്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ട ഉദയന്‍ ഫോണില്‍ തിരിച്ചു വിളിച്ചപ്പോള്‍ ഫോൺ സ്വിച്ച് ഓഫ്  ചെയ്ത നിലയിലായിരുന്നു. ഇടയ്ക്കു വിളിക്കുമ്പോള്‍ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ശബ്ദം മാറിമാറി കേള്‍ക്കുന്നതായി ഉദയന്‍ പറയുന്നു. 918882654242, 9311988488 എന്നീ നമ്പറുകളിലാണ് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശം വരുന്നത്. സംഭവത്തിൽ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും ഇനിയാരും തട്ടിപ്പിലകപ്പെടാതിരിക്കാനാണ് ഉദയന്‍ ഈ നമ്പറുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

സമാനമായ തട്ടിപ്പുകള്‍ക്ക് ഇതിനുമുമ്പും പലരും ഇരകളായിട്ടുണ്ട്. ചിലര്‍ തട്ടിപ്പിനെക്കുറിച്ച് പുറത്തുപറയാതെ മൗനവും പാലിക്കുന്നു. അടിക്കടി ഇത്തരം തട്ടിപ്പുകളെകുറിച്ച് മാധ്യമങ്ങളിൽ വാർത്ത വരാറുണ്ടെങ്കിലും കൂടുതൽ പേർ വീണ്ടും വീണ്ടും വഞ്ചിക്കപ്പെടുന്നതായാണ് പോലീസും വ്യക്തമാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Cheating, Mobile Phone, Auto Driver, Kasaragod, Trending, featured, Badiyadukka, Udayan, Another cheating of Rupees 3250. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL