city-gold-ad-for-blogger
Aster MIMS 10/10/2023

മംഗളൂരു വിമാനത്താവളത്തില്‍ ഇത് തുടര്‍ക്കഥ; നിസാര കാരണങ്ങളാല്‍ യാത്ര തടസ്സപ്പെടുത്തലും പാസ്‌പോര്‍ട്ട് നശിപ്പിക്കലും; യുവതിയെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ തിരിച്ചയച്ചു; പിന്നീട് ഖത്തറിലേക്ക് പോയത് കോഴിക്കോട് വിമാനത്താവളം വഴി; കുടുംബത്തിന് നേരിടേണ്ടി വന്നത് കനത്ത സാമ്പത്തിക നഷ്ടവും സമയവും

ദോഹ: (www.kasargodvartha.com 18.03.2017) പ്രവാസിയുടെ ഭാര്യയെയും മൂന്ന് മക്കളെയും മതിയായ കാരണം കൂടാതെ മംഗളൂരു വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അധികൃതര്‍ ഖത്തറിലേക്ക് പോകുന്നത് തടഞ്ഞതായി പരാതി. ഇത് മൂലം കനത്ത സാമ്പത്തിക നഷ്ടവും സമയനഷ്ടവും അപമാനവും നേരിട്ട കുടുംബം പിന്നീട് ഖത്തറിലേക്ക് പോയത് കോഴിക്കോട് വിമാനത്താവളം വഴി.

മാര്‍ച്ച് പത്തിന് വൈകുന്നേരം അഞ്ചര മണിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മംഗളൂരുവില്‍ നിന്നും ഖത്തറിലേക്ക് പുറപ്പെടാനിരുന്നതായിരുന്നു മഞ്ചേശ്വരം കുഞ്ചത്തൂര്‍ റാഹത്ത് മന്‍സിലില്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആഇശ (27)യും മക്കളായ അഹ്മ്മദുല്‍ കബീര്‍ (5), ഫഖ്‌റുദ്ദീന്‍ അനസ് (3), നബീസത്ത് ഹിബ (ഏഴുമാസം) എന്നിവര്‍. ഖത്തറില്‍ 12 വര്‍ഷമായി ജോലി ചെയ്ത് വരികയാണ് അബ്ദുല്‍ ഖാദര്‍. ഖത്തറില്‍ റസിഡന്റ്‌സ് പെര്‍മിറ്റുള്ള ആഇശയ്ക്കും മക്കള്‍ക്കും മാര്‍ച്ച് പത്തിന് വിസാ കാലാവധി അവസാനിക്കാനിരിക്കുകയായിരുന്നു.

മംഗളൂരു വിമാനത്താവളത്തില്‍ ഇത് തുടര്‍ക്കഥ; നിസാര കാരണങ്ങളാല്‍ യാത്ര തടസ്സപ്പെടുത്തലും പാസ്‌പോര്‍ട്ട് നശിപ്പിക്കലും; യുവതിയെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ തിരിച്ചയച്ചു; പിന്നീട് ഖത്തറിലേക്ക് പോയത് കോഴിക്കോട് വിമാനത്താവളം വഴി; കുടുംബത്തിന് നേരിടേണ്ടി വന്നത് കനത്ത സാമ്പത്തിക നഷ്ടവും സമയവും


ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ വേണ്ടി മംഗളൂരു വിമാനത്താവളത്തിലെത്തിയ ഇവരെ എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കാതെ മാറ്റിനിര്‍ത്തുകയായിരുന്നുവെന്നാണ് പരാതി. ഏറെ സമയം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതിനാല്‍ കാരണം അന്വേഷിച്ചപ്പോള്‍ യാത്ര നടക്കില്ലെന്നാണത്രെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

ആഇശയുടെ പാസ്‌പോര്‍ട്ടിന് കേടുസംഭവിച്ചിട്ടുളളതിനാല്‍ യാത്ര അനുവദിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി. പാസ്‌പോര്‍ട്ടില്‍ ഉള്ള ചെറിയ കേടുപാട് ചൂണ്ടിക്കാട്ടിയാണ് യാത്ര തടഞ്ഞതെന്നും താന്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ ഏല്‍പ്പിച്ചശേഷമാണ് പാസ്‌പോര്‍ട്ടില്‍ കേട്പാടുണ്ടായതെന്ന്് സംശയിക്കുന്നുവെന്നും ആഇശ പറയുന്നു.

മംഗളൂരു വിമാനത്താവളിത്തില്‍ കുഞ്ഞുങ്ങളോടൊപ്പം യാത്ര ചെയ്യാനെത്തിയ തന്റെ കുടുംബത്തിന് സമാനതകളില്ലാത്ത ക്രൂരതയാണ് ഉണ്ടായതെന്ന് ഖത്തറില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ഖാദര്‍ പറഞ്ഞു. തനിക്കൊപ്പം എത്തിയ ഭര്‍തൃസഹോദരന്‍ അബൂതാഹിറിനും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നുവെന്നും കുടുംബം ആരോപിച്ചു.

മംഗളൂരു വിമാനത്താവളത്തില്‍ യാത്ര ചെയ്യാനെത്തുന്നവരെ അകാരണമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യൂത്ത് ലീഗ് അടക്കമുള്ള സംഘടനകള്‍ വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.



അവസാനം മറ്റു വഴികളില്ലാതെ വീട്ടിലേക്ക് മടങ്ങിപ്പോകുകയും പിന്നീട് 12ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴി ജെറ്റ് എയര്‍വെയ്‌സില്‍ ഖത്തറിലേക്ക് പോവുകയുമായിരുന്നു. യാത്രക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നോ ദോഹ വിമാനത്താവളത്തില്‍ നിന്നോ പാസ്‌പോര്‍ട്ടിന്റെ കാര്യത്തില്‍ യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നും ആഇശ പറയുന്നു. മാര്‍ച്ച് 10 ന് വിസ കാലാവധി അവസാനിച്ചതിനാല്‍ ഖത്തറിലെത്തിയപ്പോള്‍ വന്‍ തുക പിഴ നല്‍കേണ്ടിവന്നതായും മൂന്ന് ടിക്കറ്റുകള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് എടുക്കേണ്ടി വന്നതോടെ ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് യാത്ര മുടങ്ങിയത് കൊണ്ട് ഉണ്ടായതെന്നും ഇവര്‍ വെളിപ്പെടുത്തി.


Keywords:  Kerala, kasaragod, news, Mangalore, Qatar, Flight-service-cancelled, Airport, Passport, Emigration, Gulf, Family, Threatening, Flight, Air India, Manjeshwaram native, Women, Youth

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL