City Gold
news portal
» » » » » » » » » » കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ കേരള ഭരണകൂടത്തിന് നാണക്കേടുണ്ടാക്കി: അഡ്വ. പി എ പൗരന്‍

കാസര്‍കോട്: (www.kasargodvartha.com 20.03.2017) കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഫെബ്രുവരി 28ന് എം.എസ്.എഫ് നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന ലോക്കപ്പ് മര്‍ദ്ദനവും, തുടര്‍ന്നുള്ള സംഭവവികാസങ്ങളും കേരളത്തിന്റെ ഭരണകൂടത്തിന് നാണക്കേട് ഉണ്ടാക്കിയെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും, പി യു സി എല്‍ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ: പി എ പൗരന്‍ പറഞ്ഞു.

കാസര്‍കോട്ടെ പോലീസ് നരനായാട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന് മുമ്പില്‍ സംഘടിപ്പിച്ച ഏകദിന പ്രതിഷേധ കൂട്ടായ്മ ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പൗരന്‍.

 Kasaragod, Kerala, news, Police, police station, Muslim Youth League, Protest, inauguration, Adv. PA Pouran against Police

ഫാസിസ്റ്റ്് മുന്നണിയുടെ അധികാര വാഴ്ചക്ക് വഴിയൊരുക്കുന്നതിന് പ്രതിജ്ഞാബദ്ധരായവരെപ്പോലെ പോലിസ് വിഭാഗം പ്രവര്‍ത്തിക്കുമ്പോള്‍ തടയാനോ തിരുത്താനോ കഴിയാത്ത സര്‍ക്കാറിനു കീഴില്‍ ആഭ്യന്തരമെന്നൊരു വകുപ്പ് നിലവിലുണ്ടോയെന്ന് ജനങ്ങള്‍ ആശങ്കപ്പെടുകയാണ്.

ജനാധിപത്യ, മനുഷ്യാവകാശ ലംഘനങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായി നടക്കുകയാണ്. ഒരു വിഭാഗം പോലീസ് നിഷ് ക്രിയരായി കഴിയുമ്പോള്‍ മറ്റൊരു വിഭാഗം പോലീസ് താന്തോന്നിത്തരവുമായി നിയമത്തെ കൊല്ലാകൊല ചെയ്യുകയാണ്. സദാചാര പോലീസും, ഗുണ്ടാവാഴ്ച്ചയും, സ്ത്രി പീഡനങ്ങളും, കൊലപാതകവും സംസ്ഥാനത്ത് വ്യാപകമായ സാഹചര്യത്തില്‍ വീഴ്ചപറ്റിയെന്ന കുമ്പസാരം ആവര്‍ത്തിക്കപ്പെടുന്ന മഖ്യമന്ത്രി ദിനംതോറും പൊതു സമൂഹത്തില്‍ അപഹാസ്യനായി കൊണ്ടിരിക്കുന്നു.

കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ലോക്കപ്പ് പീഡനവും മുന്നാം മുറയും പകല്‍ പോലെ വ്യക്തമായ മനുഷ്യാവകാശ ലംഘനമാണ്. പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ പോലീസുകാരനാല്‍ സഹപ്രവര്‍ത്തകന്റെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കാസര്‍കോട്ടെ പോലീസില്‍ നിന്നും നീതിയും, സത്യവും പ്രതീക്ഷിക്കുന്നത് അധികപ്പറ്റാവുമെന്ന് അഡ്വ. പൗരന്‍ കളിയാക്കി. കാസര്‍കോട്ടെ എം എസ് എഫ് പ്രവര്‍ത്തകര്‍ക്ക് നീതിയുടെ തലത്തിലുള്ള എല്ലാ വിധ സഹായവും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരിപാടി വൈകുന്നേരം അഞ്ച് മണിക്ക് സമാപിച്ചു. പ്രസിഡന്റ് അഷ്‌റഫ് ഇടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന്‍, ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സെക്രട്ടറി സി.മുഹമ്മദ് കുഞ്ഞി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷദ് വൊര്‍ക്കാടി, യു ഡി വൈ എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ.ശ്രീജിത്, യൂസുഫ് ഉളുവാര്‍, എ.എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ.ബി ശാഫി, ബഷീര്‍ വെള്ളിക്കോത്ത്, കെ.പി മുഹമ്മദ് അഷ്‌റഫ്, എ പി ഉമ്മര്‍, അബ്ദുര്‍ റഹ്മാന്‍ ബന്തിയോട്, മൊയ്തീന്‍ കൊല്ലമ്പാടി, അബ്ദുല്‍ ഖാദര്‍ കല്ലട്ര, എ.എ ജലീല്‍, ഹാഷിം അരിയില്‍, അഡ്വ. പി. എ ഫൈസല്‍, സയ്യിദ് ഹാദി തങ്ങള്‍, അസീസ് കളത്തൂര്‍, എം.എ നജീബ്, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, ബഷീര്‍ കൊവ്വല്‍ പള്ളി, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേല്‍, ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, സി ഐ എ ഹമീദ്, ഷരീഫ് കൊടവഞ്ചി, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, ശംസുദ്ധീന്‍ കൊളവയല്‍, ഗോള്‍ഡന്‍ റഹ്മാന്‍, സിദ്ധീക് സന്തോഷ് നഗര്‍, കെ.കെ ബദ്‌റുദ്ധീന്‍, സഹീദ് വലിയപറമ്പ്, മാഹിന്‍ കേളോട്ട്, ഹാഷിം കടവത്ത്, സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ടി.എം ഇഖ്ബാല്‍, വി.എം മുനീര്‍, ബി.കെ അബ്ദുസമദ്, സെഡ് എ കയ്യാര്‍, പി.എം മുനീര്‍ ഹാജി, കെ.ബി കുഞ്ഞാമു, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, ബഷീര്‍ പള്ളംങ്കോട്, ഹാരിസ്ചൂരി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അബ്ദുര്‍ റഹ്മാന്‍ ഹാജി പട്‌ള, അസ്‌കര്‍ ചൂരി, ഇര്‍ഷാദ് മൊഗ്രാല്‍, മുത്തലിബ് പാറക്കെട്ട്, എസ്.പി സലാഹുദ്ധീന്‍, മുഹമ്മദ് കുഞ്ഞി കടവത്ത്, മുഹമ്മദ്കുഞ്ഞി ഉളുവാര്‍, ഖാദര്‍ ആലൂര്‍, അസ്ഹറുദ്ധീന്‍ എതിര്‍ത്തോട്, ആസിഫ് ഉപ്പള, റമീസ് ആറങ്ങാടി, നഷാത്ത് പരവനടുക്കം എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, police station, Muslim Youth League, Protest, inauguration, Adv. PA Pouran against Police

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date