city-gold-ad-for-blogger
Aster MIMS 10/10/2023

ബഹ്‌റൈനില്‍ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രതിശ്രുതവരന്റെ മൃതദേഹം നാട്ടിലെത്തിച്ചു

മുള്ളേരിയ: (www.kasargodvartha.com 23.02.2017) ബഹ്‌റൈനില്‍ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് സ്വദേശിയായ പ്രതിശ്രുത വരന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നാട്ടക്കല്ലിന് സമീപത്തെ സൈമ്പര്‍ മൂലയിലെ ശിവരാമ ബല്ലാളിന്റെയും ഭഗീരഥിയുടെയും മകന്‍ പുനിത് കുമാറി (27)ന്റെ മൃതദേഹമാണ് ബുധനാഴ്ച നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചത്.

ഫെബ്രുവരി 18ന് ആണ് പുനിത് കുമാറിനെ ബഹ്‌റൈനിലെ താമസ സ്ഥലത്ത് നിന്ന് 100 മീറ്റര്‍ അകലെയുള്ള കടലില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. മാര്‍ച്ച് അവസാന വാരം പുനിതിന്റെ കല്ല്യാണം നിശ്ചയിച്ചിരുന്നു. വിവാഹത്തിനായി നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയിലായിരുന്നു മരണം.

ബഹ്‌റൈനില്‍ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രതിശ്രുതവരന്റെ മൃതദേഹം നാട്ടിലെത്തിച്ചു


അഞ്ചുവര്‍ഷം മുമ്പാണ് പുനിത്കുമാര്‍ ബഹ്‌റൈനിലേക്ക് പോയത്. ആത്മഹത്യയെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. എന്നാല്‍ കാരണം വ്യക്തമല്ല. സഹോദരങ്ങള്‍: രോഹിത്, സന്തോഷ്.



Keywords: Kasargod, Kerala, Mulleria, news, Death, Deadbody, Gulf, Sea, Nattakkallu, Punith Kumar, Bahrain, The dead body of the youth died from gulf has reached home

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL