city-gold-ad-for-blogger
Aster MIMS 10/10/2023

മുഖ്യമന്ത്രിയെ തടയാന്‍ കര്‍ണാടക സംഘ് പരിവാറിന്റെ തറവാട് സ്വത്തല്ല: യൂത്ത് ലീഗ്

കാസര്‍കോട്: (www.kasargodvartha.com 23.02.2017) കേരള മുഖ്യമന്ത്രി പിണറായി വിജയനെ മംഗളൂരുവിലെ പരിപാടിയില്‍ നിന്ന് തടയുമെന്ന സംഘ്പരിവാര്‍ സംഘടനകളുടെ പ്രഖ്യാപനം അവരുടെ സംസ്‌ക്കാരമാണ് വിളിച്ചോതുന്നതെന്നും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ തടയാന്‍ കര്‍ണാടക അവരുടെ തറവാട് സ്വത്തല്ലെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ് പ്രസ്താവിച്ചു.

ആര്‍ക്കും എവിടെയും സഞ്ചരിക്കാന്‍ ഇന്ത്യയില്‍ സ്വതന്ത്രമുണ്ട്. അതിന് സംഘ്പരിവാര്‍ അനുവാദം വേണമെന്നത് ഫാസിസ്റ്റ് ഭീകരതയുടെ ഒടുവിലത്തെ ഉദാഹരമാണ്. സംഘ്പരിവാര്‍ സംഘടനകള്‍ക്ക് ആധിപത്യമുള്ള സ്ഥലങ്ങളില്‍ മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും പേരില്‍ കൊന്ന് കെട്ടിത്തൂക്കുന്നതും ഗര്‍ഭണികളെ പോലും ബലാത്സംഗം ചെയ്ത് കൊല്ലുന്നതും ഇവിടത്തെ ജനങ്ങള്‍ കാണുന്നുണ്ട്. എല്ലാ തോന്നിവാസങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ക്രിമിനല്‍ പരിവാരിന്റെ ആളുകള്‍ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പേര് പറഞ്ഞ് മുഖ്യമന്ത്രിയെ തടയുന്നത് വിരോധാഭാസമാണ്. അശ്‌റഫ് കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയെ തടയാന്‍ കര്‍ണാടക സംഘ് പരിവാറിന്റെ തറവാട് സ്വത്തല്ല: യൂത്ത് ലീഗ്


ഗുജറാത്തിലും മഹാരാഷ്ട്രിയിലും മറ്റ് സംഘ്പരിവാര്‍ അനുകൂല സംസ്ഥാനങ്ങളിലും ചോരപ്പുഴ ഒഴുക്കിയവര്‍ കേരളത്തിന്റെ പേരില്‍ സങ്കട കണ്ണീരൊഴുക്കുന്നത് വേശ്യ ചാരിത്ര്യം പറയുന്നതിന് തുല്യമാണ്. കേരള മുഖ്യമന്ത്രിയെ ക്രിമിനല്‍ തലവനും കേരളത്തെ ക്രമസമാധാനം തകര്‍ന്ന സംസ്ഥാനവുമാക്കി മാറ്റാന്‍ ജില്ലകള്‍ തോറും ഹര്‍ത്താല്‍ നടത്തി ആഘോഷം സൃഷ്ടിക്കുന്നവരുടെ സംഘ് ഭ്രാന്ത് പരിധി കടക്കുകയാണെന്നും സംഘ്പരിവാര്‍ സംഘടനകള്‍ ജനാധിപത്യത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നും അഷറഫ് പറഞ്ഞു.

Keywords:  Kerala, kasaragod, Karnataka, Mangalore, Youth League, Pinarayi-Vijayan, CPM, IUML, Political party, Politics, BJP, RSS, news, Youth League supports Pinarayi Vijayan 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL