city-gold-ad-for-blogger
Aster MIMS 10/10/2023

ഗോവയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 500 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 23.02.2017) ഗോവയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 500 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റില്‍. തളങ്കര കൊപ്പലിലെ കീരി രമേശന്‍ എന്ന രമേശ (39)നെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് ടൗണ്‍, തളങ്കര, കറന്തക്കാട്, കേളുഗുഡ്ഡെ തുടങ്ങിയ സ്ഥലങ്ങളില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് വന്‍ മദ്യശേഖരം പിടികൂടിയത്.

180 മി.ലിറ്ററിന്റെ 85 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. ഗോവയില്‍ 21 രൂപയ്ക്ക് കിട്ടുന്ന മദ്യം കാസര്‍കോട് എത്തിച്ചാല്‍ 100 രൂപയ്ക്കാണ് വില്‍ക്കുന്നതെന്ന് പ്രതി എക്‌സൈസിനോട് പറഞ്ഞു. വീടിന്റെ അടുക്കളയുടെ സ്ലാബിനടിയിലും പ്ലാസ്റ്റിക് ചാക്കുകള്‍ക്ക് ഇടയിലും സഞ്ചിയിലുമാണ് മദ്യം ഉണ്ടായിരുന്നത്്.

ഗോവയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 500 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റില്‍


എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ ജി ജി പോള്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എന്‍ എസ് സുരേഷ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ വി അഷ്‌റഫ്, എം സുകുമാരന്‍ നമ്പ്യാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി സുരേഷ്, ഉമ്മര്‍കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം പി സുധീന്ദ്രന്‍, ഗോപി, അഫ്‌സല്‍, പ്രതീഷ്, സതീശന്‍, ജിതേന്ദ്രന്‍, ചാള്‍സ് ജോസ്, ടി വി ഗീത, വി റീന, പ്രദീപന്‍ എന്നിവരാണ് മദ്യം പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasargod, Kerala, Liquor, Youth, arrest, Police, case, news, Thalangara, Goa, Keeri Rameshan, Koppal Thalangara, Excise Department, Karanthakkad, Kelugudde, Youth arrested with 500 bottle of liquor

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL