Join Whatsapp Group. Join now!
Aster MIMS 10/10/2023

1 വര്‍ഷം മുമ്പ് വിവാഹിതയായ വിദ്യാര്‍ത്ഥിനി പ്രസവിച്ച് രണ്ടാഴ്ച തികയും മുമ്പ് മരിച്ചു

ഒരു വര്‍ഷം മുമ്പ് വിവാഹിതയായ വിദ്യാര്‍ത്ഥിനി പ്രസവിച്ച് രണ്ടാഴ്ച തികയും മുമ്പ് മരിച്ചു. രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ Kerala, kasaragod, Death, Women, delivery, Delivery treatment, hospital, Mangalore, Kanhangad, Rajapuram, news, Student, Neethu Mol, Economics student, Women dies after 2 week of delivery
രാജപുരം: (www.kasargodvartha.com 15.02.2017) ഒരു വര്‍ഷം മുമ്പ് വിവാഹിതയായ വിദ്യാര്‍ത്ഥിനി പ്രസവിച്ച് രണ്ടാഴ്ച തികയും മുമ്പ് മരിച്ചു. രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ മുന്നാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിനിയും കോളിച്ചാലിലെ വ്യാപാരി ചുഴിപ്പ് സ്വദേശിയായ സുനില്‍കുമാറിന്റെ ഭാര്യയുമായ നീതുമോള്‍ (20) ആണ് മരിച്ചത്.

ഒരു വര്‍ഷം മുമ്പ് വിവാഹിതയായ നീതുമോള്‍ രണ്ടാഴ്ച്ച മുമ്പ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇടയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്ന യുവതിക്ക് പ്രസവത്തിനുശേഷം ശാരീരിക അസ്വസ്ഥത കൂടിയിരുന്നു. തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.



വിദഗ്ധ പരിശോധനയ്ക്കിടെ ഹൃദയ വാള്‍വിന് സുഷിരം കണ്ടെത്തി ചികിത്സ തുടരുന്നതിനിടയില്‍ മരണപ്പെടുകയായിരുന്നു.

ബുധനാഴ്ച രാത്രിയോടെ ഭര്‍തൃവീട്ടിലെത്തിച്ച മൃതദ്ദേഹം തുടര്‍ന്ന് മാനടുക്കം കൂപ്പിലെ സ്വന്തം വീട്ടിലെത്തിച്ച് വ്യാഴാഴ്ച്ച വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. ശശികുമാര്‍ - സുലോചന ദമ്പതികളുടെ മകളാണ്. ഏക സഹോദരന്‍: വിഷ്ണു പ്രസാദ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Death, Women, delivery, Delivery treatment, hospital, Mangalore, Kanhangad, Rajapuram, news, Student, Neethu Mol, Economics student, Women dies after 2 week of delivery