അജ്ഞാത യുവാവിന്റെ മൃതദേഹം കാറിനകത്ത്; കൊലപാതകമെന്ന് സംശയം
Feb 19, 2017, 09:00 IST
ഉപ്പിനങ്ങാടി: (www.kasargodvartha.com 19.02.2017) അജ്ഞാത യുവാവിന്റെ മൃതദേഹം പാര്‍ക്ക് ചെയ്ത കാറിനകത്ത് കണ്ടെത്തി. നെക്കിലാടി നാഷണല്‍ ഹൈവേ 34 ന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സമീപ പ്രദേശത്തെ ഒരാളുടെ ഉടമസ്ഥതയിലുള്ള കാറിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് മാസം മുമ്പാണ് ഉപ്പിനങ്ങാടിയിലെ ഗാരേജിന് സമീപം കാര്‍ പാര്‍ക്ക് ചെയ്തത്. മരിച്ചയാളെ തിരിച്ചറിയാന്‍ പോലീസ് ശ്രമം നടത്തിവരികയാണ്. സംഭവത്തില്‍ ഉപ്പിനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

Keywords: Kasaragod, Kerala, Deadbody, Car, Youth, Murder, Police, news, case, Investigation, Uppinangadi, Nekkiladi national highway, Unknown male dead body in car: murder suspected