city-gold-ad-for-blogger
Aster MIMS 10/10/2023

കഞ്ചാവ് വില്‍ക്കുന്നുവെന്ന് ആരോപിച്ച് പെട്ടികടകള്‍ക്ക് തീയിട്ട സംഭവത്തില്‍ 30 ഓളം പേര്‍ക്കെതിരെ കേസ്, വ്യാപാരി നേതാവ് അറസ്റ്റില്‍, ജനങ്ങളില്‍ പ്രതിഷേധം ഉയരുന്നു, ചട്ടഞ്ചാലില്‍ വ്യാപാരി ഹര്‍ത്താല്‍

ചട്ടഞ്ചാല്‍: (www.kasargodvartha.com 22/02/2017) കഞ്ചാവ് വില്‍ക്കുന്നുവെന്നാരോപിച്ച് ചട്ടഞ്ചാലില്‍ പ്രതിഷേധവുമായി ഒത്തുകൂടിയ ജനങ്ങള്‍ നാല് പെട്ടിക്കടകള്‍ തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കണ്ടാലറിയാവുന്ന 30 ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും വ്യാപാരി വ്യവസായി ഏകോപന സമിതി ചട്ടഞ്ചാല്‍ യൂണിറ്റ് പ്രസിഡന്റ് ഖാദര്‍ കണ്ണമ്പള്ളിയെ (50) അറസ്റ്റുചെയ്യുകയും ചെയ്തു. കഞ്ചാവ് മാഫിയാസംഘം പോലീസിന് മുന്നില്‍വെച്ച് നടത്തിയ അക്രമത്തില്‍ പരിക്കേറ്റ ഖാദര്‍ ചെങ്കള നായനാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇവിടെവെച്ചാണ് ഖാദറിനെ ബുധനാഴ്ച രാവിലെ പോലീസ് അറസ്റ്റുചെയ്തത്.
കഞ്ചാവ് വില്‍ക്കുന്നുവെന്ന് ആരോപിച്ച് പെട്ടികടകള്‍ക്ക് തീയിട്ട സംഭവത്തില്‍ 30 ഓളം പേര്‍ക്കെതിരെ കേസ്, വ്യാപാരി നേതാവ് അറസ്റ്റില്‍, ജനങ്ങളില്‍ പ്രതിഷേധം ഉയരുന്നു, ചട്ടഞ്ചാലില്‍ വ്യാപാരി ഹര്‍ത്താല്‍

വിവിരമറിഞ്ഞതോടെ ചട്ടഞ്ചാലിലെ വ്യാപാരികള്‍ ഒന്നടങ്കം കടകള്‍പൂട്ടി പ്രതിഷേധത്തിന്റെ ഭാഗമായി ഹര്‍ത്താല്‍ ആചരിച്ചു. ചട്ടഞ്ചാലില്‍ ഒത്തുകൂടിയ ജനങ്ങളില്‍ ചില യുവാക്കള്‍ കഞ്ചാവ് വില്‍ക്കുന്നതായി നേരത്തെതന്നെ പരാതിയുള്ള നാല് പെട്ടികള്‍ തീവെച്ച് നശിപ്പിക്കുകയായിരുന്നു. തീവെക്കുന്നത് തടയാന്‍ ശ്രമിച്ചയാളാണ് ഖാദര്‍ കണ്ണമ്പള്ളിയെന്നും അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നുമാണ് നാട്ടുകാരുടേയും വ്യാപാരികളുടേയും പരാതി.

റോഡരികില്‍ സ്ഥലംകയ്യേറി തട്ടുകടകളുണ്ടാക്കുകയും അത് ചിലര്‍ക്ക് 10,000 മുതല്‍ 12,000 രൂപ വരെ തുടകയ്ക്ക് മറിച്ചുകൊടുക്കുകയും ഈ തട്ടുകടകള്‍ അനധികൃത മദ്യവില്‍പനയ്ക്കും കഞ്ചാവ് വില്‍പനയ്ക്കും സാഹചര്യം ഉണ്ടാക്കുകയുംചെയ്യുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. പെട്ടിക്കട തീവെച്ചുവന്നാരോപിച്ച് ആഷിഖ് എന്നയാളാണ് പോലീസില്‍ പരാതി നല്‍കിയത്. നേരത്തെ ചട്ടഞ്ചാലില്‍ പാക്കറ്റ് ചാരയ വില്‍പനയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ ആളാണ് ഖാദര്‍ കണ്ണമ്പള്ളി. അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കാന്‍ പോലീസും ഒത്താശചെയ്തുവെന്നാണ് വ്യാപാരികളും നാട്ടുകാരും ആരോപിക്കുന്നത്. ഇതേതുടര്‍ന്നാണ് ചട്ടഞ്ചാലില്‍ ഹര്‍ത്താല്‍ ആചരിച്ചത്.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന പെട്ടികടകള്‍ ഒഴിവാക്കുന്നതിന് പകരം കഞ്ചാവ് മാഫിയാ സംഘത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്ന പെട്ടിക്കടകള്‍ക്ക് സംരക്ഷണം നല്‍കുകയാണ് പോലീസും ബന്ധപ്പെട്ട അധികൃതരും ഇതുവരെ ചെയ്തുവന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.


കഴിഞ്ഞദിവസം രാത്രി പള്ളിയില്‍ പ്രാര്‍ത്ഥനകഴിഞ്ഞ് റോഡ് മുറിച്ചുകടക്കുന്നതിനിടെ ചട്ടഞ്ചാല്‍ കുന്നുപാറയിലെ കുഞ്ഞഹമ്മദ് എന്ന മിഠായി കുഞ്ഞാമു (80) കാറിടിച്ച് മരിച്ചിരുന്നു. അപകടംവരുത്തിയ കാര്‍ കഞ്ചാവ് മാഫിയാ സംഘത്തിന്റേതാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായി ചട്ടഞ്ചാല്‍ ടൗണില്‍ ഒത്തുകൂടിയത്. ഇടിച്ചകാര്‍ അരക്കിലോമീറ്റര്‍ ദൂരെ കൊണ്ടുപോയി നിര്‍ത്തി കാറിലുണ്ടായിരുന്ന കഞ്ചാവ് മാറ്റിയതായാണ് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പെട്ടികടകള്‍ക്ക് ചില യുവാക്കള്‍ തീയിട്ടത്. ഇതിന്റെ പേരിലാണ് ഇപ്പോള്‍ നാട്ടുകാരെയെല്ലാം പ്രതിയാക്കി പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.


Related News:
പള്ളിയില്‍നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങിയയാള്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് കഞ്ചാവ് മാഫിയയുടെ കാറിടിച്ചാണെന്ന് നാട്ടുകാര്‍; തിങ്കളാഴ്ച വൈകിട്ട് ചട്ടഞ്ചാലില്‍ പ്രതിഷേധ സംഗമം

പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയയാള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Chattanchal, Harthal, Merchant, arrest, Kerala, Torching petti shopped; youth arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL