city-gold-ad-for-blogger
Aster MIMS 10/10/2023

സമകാലിക രാഷ്ട്രീയത്തിലെ വൈകൃതങ്ങള്‍ തുറന്നുകാട്ടി കാര്‍ട്ടൂണുകള്‍; ഒന്നാം സ്ഥാനം ശ്രുതിക്ക്

കാസര്‍കോട്: (www.kasargodvartha.com 17/02/2017) പൊതുജനങ്ങള്‍ക്കു മുന്നില്‍ രാഷ്ട്രീയ സര്‍ക്കസ് നടത്തുന്ന നേതാക്കളുടെ കള്ളത്തരങ്ങളും വൈകൃതങ്ങളും തുറന്നുകാട്ടി കാര്‍ട്ടൂണ്‍ രചനയില്‍ കാസര്‍കോട് ഗവ.കോളജിലെ സി.കെ. ശ്രുതിക്ക് ഒന്നാം സ്ഥാനം. ശശികല വിഷയവും നോട്ട് നിരോധനവും ലോ കോളജ് പ്രശ്‌നവും കോര്‍ത്തിണക്കി ചെറിയ വരകളിലൂടെ ആശയവിസ്‌ഫോടനം സൃഷ്ടിച്ച കാര്‍ട്ടൂണ്‍ സമകാലിക രാഷ്ട്രീയത്തോട് സംവേദിക്കുന്നതായിരുന്നുവെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

കാര്‍ട്ടൂണിനു നല്‍കിയ 'സര്‍ക്കസ്' എന്ന വിഷയം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതായിരുന്നു കാര്‍ട്ടൂണ്‍. ട്രപ്പീസില്‍ നിന്നും ജയിലിലേയ്ക്കു പതിക്കുന്നതാണ് കാര്‍ട്ടൂണിന്റെ പ്രധാന വിഷയം. നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളും കാര്‍ട്ടൂണില്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ടാംസ്ഥാനം ലഭിച്ച കല്ലിക്കണ്ടി എന്‍എഎം കോളജിലെ ആനന്ദന്റെ കാര്‍ട്ടൂണില്‍ കേരള രാഷ്ട്രീയസര്‍ക്കസിനെയാണ് വരച്ചുകാട്ടിയത്. പിണറായി വിജയനും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങളും കാര്‍ട്ടൂണുകള്‍ക്ക് വിഷയമായി.

പൊതുജനങ്ങളെ തിളച്ച എണ്ണയിലിട്ടു പൊരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയമാണ് മൂന്നാം സ്ഥാനം നേടിയ മൊറാഴ സ്റ്റെംസ് കേളജിലെ സി.പി. ശംഭുവിന്റെ കാര്‍ട്ടൂണ്‍. മത്സരാര്‍ത്ഥികള്‍ മികച്ച നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കളായ രാജേന്ദ്രന്‍ പുല്ലൂര്‍, സചീന്ദ്രന്‍ കാറഡുക്ക, വിനോദ് അമ്പലത്തറ എന്നിവര്‍ അഭിപ്രായപ്പെട്ടു.
സമകാലിക രാഷ്ട്രീയത്തിലെ വൈകൃതങ്ങള്‍ തുറന്നുകാട്ടി കാര്‍ട്ടൂണുകള്‍; ഒന്നാം സ്ഥാനം ശ്രുതിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Cartoon, winner, Competition, Shruthi got first prize in Cartoon.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL