city-gold-ad-for-blogger
Aster MIMS 10/10/2023

കളിമണ്ണില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതം വരച്ചുകാട്ടി ശംഭുവിന് ഒന്നാം സ്ഥാനം

കാസര്‍കോട്: (www.kasargodvartha.com 17/02/2017) കാസര്‍കോടിന്റെ ദുരന്തവായനയ്ക്ക് ശില്‍പഭാഷ നല്‍കി ക്ലേമോഡലിംഗില്‍ സി.പി.ശംഭു. വായന എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന മത്സരത്തില്‍ വായനയിലൂടെ അറിഞ്ഞ കാസര്‍കോടിന്റെ ദുരിതജീവിതങ്ങളുടെ വായനയ്ക്ക് ശില്‍പഭാഷ്യം നല്‍കിയാണ് മൊറാഴ സ്‌റ്റെംസ് കോളജിലെ മൂന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി ശംഭു ജേതാവായത്.

ഒരാള്‍ വായിക്കുന്ന പുസ്തകത്തില്‍ കശുമാങ്ങയും അമിതമായി വളരുന്ന തലയുളള കുട്ടിയുടെ രൂപവും ഉണ്ടാക്കിയാണ് ക്ലേ മോഡലിംഗില്‍ ശംഭു വ്യത്യസ്ത രചിച്ചത്. തന്റെ വായനയില്‍ കാസര്‍കോടിനെക്കുറിച്ച് മനസില്‍ പതിച്ചത് ദുരിതബാധിതരുടെ മുഖമാണെന്നും അതുകൊണ്ടാണ് ശില്‍പത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തം ചിത്രീകരിച്ചതെന്നും ശംഭു പറഞ്ഞു.

കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനതലത്തില്‍ കേരളോത്സവത്തില്‍ കാര്‍ട്ടൂണ്‍ മത്സരത്തിന് ഒന്നാംസ്ഥാനവും കഴിഞ്ഞവര്‍ഷം യൂണിവേഴ്‌സിറ്റി മത്സരത്തില്‍ കാരിക്കേച്ചറില്‍ രണ്ടാംസ്ഥാനവും ലഭിച്ചിരുന്നു. കരിവെള്ളൂര്‍, ഓലാട്ട് സ്‌കൂളിലെ ചിത്രകാലാധ്യാപകനും ശില്‍പിയുമായ പയ്യന്നൂരിലെ സി.പി. വാസുദേവന്‍ നമ്പൂതിരിയുടെയും സുഭദ്രയുടെയും മകനാണ്.

മത്സരിച്ച ഭൂരിഭാഗം വിദ്യാര്‍ത്ഥികളും പുതിയ ആശയം കൊണ്ടുവരാന്‍ ശ്രമിച്ചില്ലെന്ന് വിധികര്‍ത്താക്കളായ കെ.കെ.ആര്‍. വേങ്ങര, ശ്യാമ ശശി, ഗോവിന്ദന്‍ കണ്ണപുരം എന്നിവര്‍ പറഞ്ഞു. വയോധികന്‍ വായിക്കുന്ന പഴയ പുസ്തകത്തില്‍ നിന്നും അടര്‍ന്നുവീഴുന്ന താളിന്റെ ശില്‍പവും മത്സരത്തില്‍ വേറിട്ടതായിരുന്നു.
കളിമണ്ണില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതം വരച്ചുകാട്ടി ശംഭുവിന് ഒന്നാം സ്ഥാനം


Keywords:  Kasaragod, Kerala, winner, Endosulfan, Competition, kalolsavam, news, Shambhu got first prize in Clay modelling.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL