city-gold-ad-for-blogger
Aster MIMS 10/10/2023

ഉറുദുവില്‍ പി.കെ. അംനാസിന്റെ മികവിന് എതിരില്ല

കാസര്‍കോട്: (www.kasargodvartha.com 19.02.2017) ഉറുദുവില്‍ പി.കെ. അംനാസിന്റെ മികവിന് എതിരില്ല. നീലേശ്വരം പാലാത്തടം പി.കെ. രാജന്‍ മെമ്മോറിയല്‍ ക്യാമ്പസിലെ ഒന്നാംവര്‍ഷ മലയാള എംഎ വിദ്യാര്‍ത്ഥിയാണ് ഈ കണ്ണൂര്‍ ആദികടലായി. ഉറുദു കഥാ രചന, പ്രസംഗം എന്നിവയില്‍ ഒന്നാം സ്ഥാനവും പ്രബന്ധരചനയില്‍ രണ്ടാം സ്ഥാനവും നേടിയ അംനാസ് 22 പോയന്റുകളാണ് സ്വന്തമാക്കിയത്.

'കോങ്കണ്ണ് ' എന്ന പേരില്‍ കോളജില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കൈയെഴുത്ത് മാസികയുടെ എഡിറ്ററും അംനാസാണ്. മലയാളത്തില്‍ കഥകളും കവിതകളും എഴുതാറുണ്ട്. പഞ്ചാബിലെ അഹ് മദിയ സര്‍വ്വ കലാശാലയില്‍ നിന്ന് ഉറുദു ഭാഷയില്‍ ഏഴുവര്‍ഷത്തെ ഷാഹിദ് കോഴ്‌സ് പൂര്‍ത്തിയാക്കിയാണ് അംനാസ് മലയാള പഠനത്തിനെത്തിയത്. പഞ്ചാബിലെ ഇസ്ലാം ഇന്റര്‍ നാഷണല്‍ പബ്ലിക്കേഷനില്‍ ഉര്‍ദു -മലയാളം പരിഭാഷകനായിരുന്നു.

ഉര്‍ദു സെമിനാറുകളിലും പഠന ക്ലാസുകളിലും വിഷയാവതാരകനായി പങ്കെടുക്കാറുണ്ട്. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിപ്‌ളോമ നേടിയ ശേഷമാണ് പഞ്ചാബിലേക്ക് ഉര്‍ദു പഠിക്കാന്‍ വണ്ടികയറിയത്. ഉര്‍ദു പഠന കാലത്തു തന്നെ വിദൂര വിദ്യാഭ്യാസം വഴി പ്ലസ് ടു കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദവും നേടി. പഞ്ചാബില്‍ നിന്ന് പ്രസദ്ധീകരിക്കുന്ന 'അല്‍ ബദര്‍' പ്രതിവാര വാര്‍ത്താ പത്രികയില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. ആദ്യമായാണ് സര്‍വ്വകലാശാലാ കലോത്സത്തില്‍ മത്സരിക്കുന്നത്.

ഉറുദുവില്‍ പി.കെ. അംനാസിന്റെ മികവിന് എതിരില്ല


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasargod, Kerala, news, Neeleswaram, Student, winner, College, Story, P K Amnas, Urdu Story Writing, Speech, Kongannu, Electronics Engineer, P K Amnas's Excellence in Urdu



Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL