city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് ബഡ്‌സ് സ്‌കൂളിലെ ജീവനക്കാര്‍ക്ക് 5 മാസമായി ശമ്പളമില്ല; ഇപ്പൊ ശരിയാക്കിത്തരാമെന്ന് അധികൃതര്‍

കാസര്‍കോട്: (www.kasargodvartha.com 15/02/2017) കാസര്‍കോട് നഗരസഭയുടെ കീഴിലുള്ള ബഡ്‌സ് സ്‌കൂളിലെ ജീവനക്കാര്‍ക്ക് അഞ്ചു മാസമായി ശമ്പളമില്ലെന്ന് പരാതി. ബഡ്‌സ് സ്‌കൂളിലെ അധ്യാപികയ്ക്കും ആയയ്ക്കും ഷീ ടാക്‌സി ഡ്രൈവര്‍ക്കുമാണ് അഞ്ചു മാസമായി ശമ്പളം നല്‍കാതിരിക്കുന്നത്. അധ്യാപികയ്ക്ക് 7,000 രൂപയും ആയയ്ക്ക് 3,600 രൂപയും ഷീ ടാക്‌സി ഡ്രൈവര്‍ക്ക് ദിവസം 1,000 രൂപയുമാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

ഒക്ടോബര്‍ മാസം മുതല്‍ ശമ്പളം കിട്ടിയില്ലെന്നാണ് ബഡ്‌സ് സ്‌കൂള്‍ ജീവനക്കാര്‍ പറയുന്നത്. ബഡ്‌സ് സ്‌കൂളിന്റെ ഇംപ്ലിമെന്റ് ഓഫീസറായ ഐസിഡിഎസ് സൂപ്പര്‍വൈസറുടെ അനാസ്ഥയാണ് ശമ്പളം ഇത്രയും വൈകാന്‍ കാരണമെന്നാണ് ആക്ഷേപം. 18 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. മൂന്നര മാസം മുമ്പുണ്ടായിരുന്ന സൂപ്പര്‍വൈസര്‍ മാറി ഒന്നര മാസം മുമ്പാണ് പുതിയ സൂപ്പര്‍വൈസര്‍ ചുമതലയേറ്റത്. പുതുതായി വന്ന സൂപ്പര്‍ വൈസര്‍ക്ക് ജോലിയിലുള്ള പ്രവര്‍ത്തന പരിചയം കുറവായതാണ് ശമ്പളം ഇത്രയും വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

ഇതുകൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് സപ്ലൈകോയില്‍ നിന്നും വെജ്‌കോയില്‍ നിന്നും സാധനം വാങ്ങുന്നതിനുള്ള ഫണ്ടും അനുവദിച്ചിട്ടില്ല. കുട്ടികളുടെ ഭക്ഷണം ഏതു സമയത്തും മുടങ്ങുമെന്ന അവസ്ഥയാണ് ഉള്ളത്. ഒരു ലക്ഷത്തിലധികം രൂപ സപ്ലൈകോയിലും വെജ്‌കോയിലുമായി നല്‍കാനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇപ്പൊ ശരിയാക്കിത്തരാമെന്ന പതിവ് മറുപടിയാണ് അധികൃതര്‍ നല്‍കുന്നതെന്നാണ് ജീവനക്കാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ദൂരസ്ഥലങ്ങളില്‍ നിന്നും ബസിനും മറ്റും വരുന്ന ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാതായതോടെ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. കടം വാങ്ങിയും മറ്റുമാണ് ഇവര്‍ ജോലിക്കെത്തുന്നത്. ഷീ ടാക്‌സി ഡ്രൈവര്‍ക്ക് ശമ്പള ഇനത്തില്‍ ഒരു ലക്ഷത്തോളം രൂപ നല്‍കാനുണ്ടെന്നാണ് വിവരം. ഷീ ടാക്‌സിക്ക് മാസം 8,700 രൂപ ബാങ്കില്‍ വായ്പ അടക്കാനുമുണ്ട്. ഇതെല്ലാം ഇപ്പോള്‍ താളം തെറ്റിയിരിക്കുകയാണ്. നഗരസഭ അധികൃതരുടെ ശ്രദ്ധ അടിയന്തിരമായി ഇക്കാര്യത്തില്‍ പതിയണമെന്നാണ് ഇവിടെ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നത്. കുടുംബശ്രീ വനിതാ ഭവന്‍ കെട്ടിടത്തിലാണ് ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
കാസര്‍കോട് ബഡ്‌സ് സ്‌കൂളിലെ ജീവനക്കാര്‍ക്ക് 5 മാസമായി ശമ്പളമില്ല; ഇപ്പൊ ശരിയാക്കിത്തരാമെന്ന് അധികൃതര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Buds-school, Kasaragod-Municipality, No Salary for Buds school employees.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL