city-gold-ad-for-blogger
Aster MIMS 10/10/2023

14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി

പാലക്കുന്ന്: (www.kasargodvartha.com 15.02.2017) ബേക്കല്‍ കളിങ്ങോം കോട്ടപ്പാറയില്‍ 14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. കുട്ടിയുടെ മാതാവാണ് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേസ് ചൈല്‍ഡ് ലൈനിനു കൈമാറുമെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു.

പരിസരത്തെ അംഗണ്‍വാടി വര്‍ക്കര്‍മാര്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു തിരിച്ചു വരുന്നതിനിടെയാണ് കോട്ടപ്പാറക്കടുത്തെ റോഡരികില്‍ അസ്വസ്ഥനായ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. വെള്ളം കുടിപ്പിച്ച ശേഷം നാട്ടുകാരെ വിളിച്ച് വിവരം അറിയിക്കുകയും തുടര്‍ന്ന് കുട്ടിയുടെ മാതാവിനെ കണ്ടെത്തി കുട്ടിയെ ഏല്‍പ്പിക്കുകയുമായിരുന്നു. മാതാവ് കുട്ടിയേയും കൂട്ടി ബേക്കല്‍ പോലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്.

14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി


മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പ്രലോഭിപ്പിച്ച് കുട്ടിയെ ആള്‍ട്ടോ കാറി കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. തച്ചങ്ങാടും പരിസരപ്രദേശത്തും മറ്റും ചുറ്റിക്കറങ്ങി മാറി മാറി കുട്ടിയെ പ്രകൃതി വിരുദ്ധത്തിനിരയാക്കി ഒടുവില്‍ കോട്ടപ്പാറക്കടുത്തുള്ള കളിങ്ങോത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പറയുന്നു.

വണ്ടിയുടെ നമ്പര്‍ വെച്ച് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ബേക്കല്‍ പരിസരത്തുള്ള ഒരാളുടെ പേരിലുള്ള കാറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ വിദേശത്താണ്. കുട്ടി ശാരീരികമായും മാനസികമായും തളര്‍ന്ന നിലയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, Molestation, case, complaint, Police, Child Line, Student, news, Bekal


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL