Join Whatsapp Group. Join now!
Aster MIMS 10/10/2023

മജിസ്‌ട്രേറ്റ് ഉണ്ണിക്കൃഷ്ണന്റെ മരണം സി ബി ഐ അന്വേഷിക്കണം: പി ഡി പി

കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായിരുന്ന ഉണ്ണികൃഷ്ണന്റെ ദുരൂഹ മരണം സി ബി ഐയെക്കൊണ്ട് , Kasargod, Kerala, CBI, Death, Investigation, PDP, Collectorate, March, inauguration, news, Magistrate, Unnikrishnan, Mysterious death, Magistrate Unnikrishnan's death must investigated by CBI: PDP
കാസര്‍കോട്: (www.kasargodvartha.com 22/02/2017) കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായിരുന്ന ഉണ്ണികൃഷ്ണന്റെ ദുരൂഹ മരണം സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കുവാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് പി ഡി പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കലക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ പറഞ്ഞു.

ഒരു ന്യായാധിപന്‍ മറ്റൊരു സംസ്ഥാനത്ത് ക്രൂരമായി അക്രമത്തിനിരയാകുകയും ദിവസങ്ങളോളം ചികിത്സ തേടുകയും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടും വിഷയം ഗൗരവത്തിലെടുക്കാന്‍ അധികാരികള്‍ തയ്യാറാവാതിരുന്നതിന്റെ പിന്നില്‍ ഗുരുതരമായ അനാസ്ഥയുണ്ടായിരുന്നിട്ടും ന്യായാധിപ സമൂഹവും മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ മൗനം പാലിച്ചത് മരണപ്പെട്ടയാള്‍ ദളിതനായത് കൊണ്ടാണോ എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ ശക്തമായ പ്രക്ഷോഭവുമായി പി ഡി പി മുന്നോട്ടുപോവുമെന്നും നിസാര്‍ മേത്തര്‍ കൂട്ടിച്ചേര്‍ത്തു.



ജില്ലാ പ്രസിഡന്റ് റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. ബഷീര്‍ അഹ് മദ് മഞ്ചേശ്വരം മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യ പ്രവര്‍ത്തകരായ ഫിജോ ഹാരിസ്, വിജയന്‍ സി കുട്ടമത്ത്, അഡ്വ. ആലടി ബഷീര്‍, അബ്ദുല്‍ റഹ് മാന്‍ തെരുവത്ത്, പി ഡി പി നേതാക്കളായ എം കെ ഇ അബ്ബാസ്, അബ്ദുര്‍ റഹ് മാന്‍ പുത്തിഗെ, റഷീദ് തൃക്കരിപ്പൂര്‍, നൗഫല്‍ ഉളിയത്തടുക്ക, പി എ ഖാലിദ്, മുഹമ്മദ് സഖാഫ് തങ്ങള്‍, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ജാസിര്‍ പൊസോട്ട്, എം ടി ആര്‍ ഹാജി ആദൂര്‍, ഫാറൂഖ് തങ്ങള്‍, കുഞ്ഞിക്കോയ തങ്ങള്‍, മുഹമ്മദലി പൂക്കോടന്‍, റാഫി പുഞ്ചാവി, റസാഖ് മുളിയടുക്ക, അബ്ദുല്‍ വാജിദ്, അസീസ് ഷേണി, മുനീര്‍ പൊസോട്ട്, അബ്ദുല്‍ ഹമീദ് പുത്തൂര്‍, സി എച്ച് അബ്ദുല്ല, ഊജന്തടി അബ്ദുല്ല, അബൂബക്കര്‍ പാലക്കാര്‍, മൊയ്തു ബദിയടുക്ക, അബ്ദുല്‍ ഹമീദ് ബദിയടുക്ക എന്നിവര്‍ നേതൃത്വം നല്‍കി. യൂനുസ് തളങ്കര സ്വാഗതവും ഉബൈദ് മുട്ടുന്തല നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasargod, Kerala, CBI, Death, Investigation, PDP, Collectorate, March, inauguration, news, Magistrate, Unnikrishnan, Mysterious death, Magistrate Unnikrishnan's death must investigated by CBI: PDP