Join Whatsapp Group. Join now!
Aster MIMS 10/10/2023

കോലത്തൊട്ടി മമ്മിന്‍ച്ച തറവാട് സംഗമം 24ന്

ആറു തലമുറ വരെ എത്തിനില്‍ക്കുന്ന ചെമ്മനാട് കോലത്തൊട്ടി കെ ടി മമ്മിന്‍ച്ച തറവാട് അംഗങ്ങള്‍ സംഗമിക്കുന്നു,C.T Ahmmed Ali, Chemnad, CI, Family meet, inauguration, kasaragod, news, Kerala, Kolathotti, K T Mammincha, inauguration, District panchayath president A G C Basheer, Kolathotti Mammincha Family Meet on 24th
കാസര്‍കോട്: (www.kasargodvartha.com 22/02/2017) ആറു തലമുറ വരെ എത്തിനില്‍ക്കുന്ന ചെമ്മനാട് കോലത്തൊട്ടി കെ ടി മമ്മിന്‍ച്ച തറവാട് അംഗങ്ങള്‍ സംഗമിക്കുന്നു. ഫെബ്രുവരി 24ന് ചെമ്മനാട് പ്രത്യേകം സജ്ജമാക്കിയ സംഗമ നഗരിയില്‍ മമ്മിന്‍ച്ചയുടെ ആയിരത്തിലേറെ വളര്‍ന്ന അനന്തരവന്‍മാര്‍ ഒന്നിക്കുമെന്ന് കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ടിപ്പുവിന് വേണ്ടി ധാന്യം ശേഖരിക്കാനെത്തി നാടിന്റെ സാംസ്‌കാരിക സമ്പന്നതയില്‍ ആകൃഷ്ടനായി ചെമ്മനാട് താമസമാക്കിയ മാഹിന്‍ക്കയുടെ പേരക്കുട്ടിയാണ് കെ ടി മമ്മിന്‍ച്ച.

ആദ്യ ഭാര്യയിലും അവരുടെ മരണ ശേഷം രണ്ടാം ഭാര്യയിലുമായി നാല് ആണ്‍ മക്കളും ആറ് പെണ്‍ മക്കളുമായി മൊത്തം പത്ത് മക്കളാണ് മമ്മിന്‍ച്ചയ്ക്കുള്ളത്. മാഹിന്‍ കോലത്തൊട്ടി, ഇസ്മായില്‍ കോലത്തൊട്ടി, അഹമ്മദ് കോലത്തൊട്ടി, ബാവ പുത്തൂര്‍, ഉമ്മു അലീമ കല്ലുവളപ്പില്‍, ഖദീജ കുനിയില്‍, ആച്ചിബി തുരുത്തി, ആയിഷ ആലംപാടി, കുഞ്ഞാമിന ആലംപാടി, ബിഫാത്വിമ എരിയാല്‍ എന്നിവരിലൂടെയുള്ള തലമുറ ഉള്‍പെടുന്നതാണ് കെ ടി മമ്മിന്‍ച്ച തറവാട്.



രാവിലെ ഒമ്പത് മണിക്ക് രജിസ്‌ട്രേഷന്‍ 10 മണിക്ക് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ നിര്‍വ്വഹിക്കും. തറവാട് അംഗം മുഹമ്മദ് മുബാറക് ഹാജി അദ്ധ്യക്ഷത വഹിക്കും, മുന്‍ മന്ത്രി സി ടി അഹമ്മദലി, കാസര്‍കോട് സിഐ സി എ അബ്ദുറഹീം എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ചെമ്മനാട് ഖത്വീബ് ലുത്തുഫുള്ളാഹ് ഇംദാദി ഉല്‍ബോധന പ്രസംഗം നടത്തും. വൈകുന്നേരം 3.30 മുതല്‍ ആറു മണി വരെ കായിക പരിപാടികളോടെ സംഗമം സമാപിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ മുബാറക്ക് മുഹമ്മദ് ഹാജി, കെ ടി ജമാല്‍, കെ ടി നിയാസ്, കെ ടി ബഷീര്‍ , കെ ടി ഇസ്മായില്‍, മുര്‍ഷിദ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: C.T Ahmmed Ali, Chemnad, CI, Family meet, inauguration, kasaragod, news, Kerala, Kolathotti, K T Mammincha, inauguration, District panchayath president A G C Basheer, Kolathotti Mammincha Family Meet on 24th